മി​നി​മാ​സ്റ്റ് ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ​ദ്ധ​തി; സ്ഥ​ല​ങ്ങ​ളു​ടെ ലി​സ്റ്റ് ല​ഭ്യ​മാ​ക്കാ​ൻ  താലൂക്ക് സമിതിക്ക് നിർദേശം നൽകി എംഎൽഎ

പാ​ല​ക്കാ​ട്: പ​ട്ടാ​ന്പി മി​നി​മാ​സ്റ്റ് ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വേ​ഗ​പ്പു​റ പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട സ്ഥ​ല​ങ്ങ​ളു​ടെ ലി​സ്റ്റ് ഉ​ട​നെ ല​ഭ്യ​മാ​ക്കാ​ൻ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം.​എ​ൽ.​എ പ​ട്ടാ​ന്പി താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

അ​റ്റ​കു​റ്റ​പ​ണി ന​ട​ക്കു​ന്ന പ​ട്ടാ​ന്പി പു​ലാ​മ​ന്തോ​ൾ റോ​ഡി​ലൂ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് യാ​ത്ര സാ​ധ്യ​മാ​ണെ​ന്ന് പി.​ഡ​ബ്ലി​യു.​ഡി അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ റേ​ഷ​ൻ കാ​ർ​ഡ് ല​ഭി​ക്കാ​ൻ ബാ​ക്കി​യു​ള്ള​വ​രു​ടെ ഗു​ണ​ഭോ​ക്തൃ​ലി​സ്റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നും ന​ൽ​കി​യാ​ലു​ട​ൻ കാ​ർ​ഡ് ല​ഭ്യ​മാ​ക്കു​മെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ത​ട​യു​ക, കൂ​റ്റ​നാ​ട് ത​ണ്ണീ​ർ​കോ​ട്, കൂ​റ്റ​നാ​ട് പ​ടി​ഞ്ഞാ​റ​ങ്ങാ​ടി റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി പൂ​ർ​ത്തി​യാ​ക്ക​ൽ മു​തു​ത​ല പ​രു​തൂ​ർ റോ​ഡ് വീ​തി കൂ​ട്ട​ൽ, കൂ​റ്റ​നാ​ട് സെ​ന്‍റ​റി​ൽ സി​ഗ്ന​ൽ സ്ഥാ​പി​ക്ക​ൽ, സീ​ബ്ര ക്രോ​സി​ങ് പു​നഃ​സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ​വ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.

പ​ട്ടാ​ന്പി താ​ലൂ​ക്ക് മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തി​രു​വേ​ഗ​പ്പു​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പി. ശാ​ര​ദ അ​ധ്യ​ക്ഷ​യാ​യി. പ​ട്ടാ​ന്പി ത​ഹ​സി​ൽ​ദാ​ർ സി.​ആ​ർ കാ​ർ​ത്ത്യാ​യ​നി, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ വി.​പി സെ​യ്തു​മു​ഹ​മ്മ​ദ്, ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts