ലോ​ക്ക്ഡൗ​ണിൽ വീ​ട്ടി​ല​ക​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക​രി​കി​ലേ​ക്ക് ഹോ​ളി​ഗ്രേ​സി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന ചി​കി​ത്സാ​ല​യ​വു​മാ​യി മാ​ള പ​ഞ്ചാ​യ​ത്ത്

മാ​ള: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ വീ​ട്ടി​ല​ക​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക​രി​കി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന ചി​കി​ത്സാ​ല​യം എ​ത്തു​ന്നു. മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹോ​ളി​ഗ്രേ​സ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

ഹോ​ളി​ഗ്രേ​സി​ന്‍റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ബ​സ് ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ആ​ശു​പ​ത്രി​യു​ടേ​താ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ർ​ക്കു​ള്ള മേ​ശ, രോ​ഗി​ക​ളെ കി​ട​ത്തി പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ബെ​ഡ്, സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് രോ​ഗി​ക​ൾ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്തി​ക​ർ​ക്കും ഇ​രി​ക്കു​ന്ന​തി​നാ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ബ​സി​ന​ക​ത്ത് ഒ​രു​ക്കി.

മാ​ള സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​രി​ൽ​നി​ന്നും ഒ​രാ​ൾ, ന​ഴ്സ്, ഫാ​ർ​മ​സി​സ്റ്റ്, ഇ​ത​ര ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലു​ണ്ടാ​കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി രോ​ഗി​ക​ൾ​ക്ക് പ​രി​ശോ​ധ​ന​യും 10 ദി​വ​സ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കും.

പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്. കോ​വി​ഡ് രോ​ഗ​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ സു​ഭാ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗൗ​രി ദാ​മോ​ദ​ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷന്മാ​രാ​യ ബി​ജു ഉ​റു​മീ​സ്, രാ​ധ ഭാ​സ്ക​ർ, വി​നി​ത സ​ദാ​ന​ന്ദ​ൻ, സെ​ക്ര​ട്ട​റി ടി.​ജി. മ​ധു​സൂ​ദ​ന​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ആ​ഷ സേ​വ്യ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​എ.​വേ​ണു, ഹോ​ളി​ഗ്രേ​സ്, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളുടെ ചെ​യ​ർ​മാന്മാ​രാ​യ സാ​നി എ​ടാ​ട്ടു​കാ​ര​ൻ, ജോ​സ് ക​ണ്ണ​ന്പി​ള്ളി, വ​ക്ക​ച്ച​ൻ താ​ക്കോ​ൽ​ക്കാ​ര​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related posts

Leave a Comment