എ​ക്സൈ​സ് സംഘത്തെകണ്ട് ഭയന്നോടി യുവാവ് മരിച്ച സംഭവം; മൃതദേഹവുമായി എക്സൈസ് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച് നാട്ടുകാരും ജനപ്രതിനിധികളും

നെ​ടു​മ​ങ്ങാ​ട്: എ​ക്സൈ​സ് സം​ഘ​ത്തെ​ക​ണ്ട് ഓ​ടു​ന്ന​തി​നി​ട​യി​ൽ തോ​ട്ടി​ൽ വീ​ണ് മ​രി​ച്ച രാ​ജേ​ന്ദ്ര​ൻ കാ​ണി​യു​ടെ മൃ​ത​ദേ​ഹവുമായി നാട്ടുകാർ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിനു മുന്നിൽ ഉപരോ ധസമരം നടത്തി.

ഇന്നലെ നെ​ടു​മ​ങ്ങാ​ട് ത​ഹ​സീ​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി. രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു.

പ​രി​ശോ​ധ​ന​ക്ക് ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് കൊ​ണ്ട് പോ​കാ​ൻ തു​ട​ങ്ങ​വെ ജ​ന​പ്ര​തി​നി​ധി​ക​ളും​നാ​ട്ടു​കാ​രും നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​നു മു​ന്നി​ൽ മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധി​ച്ചു.

മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ വ​കു​പ്പ് ത​ല​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

തു​ട​ർ​ന്ന് ത​ഹ​സീ​ൽ​ദാ​ർ ജി​ല്ലാ ക​ള​ക്ട​റു​മാ​യി ഫോ​ണി​ൽ​ബ​ന്ധ​പ്പെ​ടു​ക​യും നാ​ട്ടു​കാ​ർ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന ഉ​റ​പ്പ് കി​ട്ടി​യ​തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം സ്ഥ​ല​ത്ത് നി​ന്ന് കൊ​ണ്ട് പോ​കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.

എ​ക്സൈ​സ് സം​ഘം അ​കാ​ര​ണ​മാ​യി രാ​ജേ​ന്ദ്ര​ൻ കാ​ണി​യു​ടെ​വീ​ട്ടി​ൽ ക​യ​റി പ​രി​ശോ​ധ​ന​ട​ത്തു​ക​യും തു​ട​ർ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പേ​ടി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ എ​ക്സൈ​സ് സം​ഘം പി​ന്തു​ട​ർ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നു ബ​ന്ധു​ക്ക​ൾ​മൊ​ഴി​ന​ൽ​കി.

നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​ർ, സി​ഐ യ​ഹി​യ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് എ​ക്സൈ​സ് റെ​യ്ഡി​നി​ട​യി​ൽ തോ​ട്ടി​ൽ​വീ​ണ് രാ​ജേ​ന്ദ്ര​ൻ കാ​ണി മ​രി​ച്ച സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്ന് അ​ഡീ​ഷ​ണ​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സാം ​ക്രി​സ്റ്റി ഡാ​നി​യേ​ലിനെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യേ​ൽ​പ്പി​ച്ചു .രാ​ജേ​ന്ദ്ര​ൻ കാ​ണി​യു​ടെ മൃ​ത​ദേ​ഹം വൈ​കി​ട്ട് മൂ​ന്നോ​ടെ സം​സ്ക​രി​ച്ചു.

Related posts

Leave a Comment