മെ​ക്ക ക​രാ​ർ: ഹൂ​തി​ക​ൾ​ക്കെ​തി​രേ തി​രി​ച്ച​ടി​ക്കാൻ പാ​ക്കി​സ്ഥാ​ൻ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യ്ക്കു​നേ​രേ​യു​ണ്ടാ​യ ഹൂ​തി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ, സൗ​ദി​യു​ടെ പ്ര​തി​രോ​ധ​ത്തി​നാ​യി പാ​ക്കി​സ്ഥാ​ൻ വ്യോ​മാ​ക്ര​മ​ണം ന​ട​ത്താ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ‘മെ​ക്ക സം​യു​ക്ത പ്ര​തി​രോ​ധ ക​രാ​ർ’ സ​ജീ​വ​മാ​ക്കി​ക്കൊ​ണ്ട് യെ​മ​നി​ലെ ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹൂ​തി വി​മ​ത​ർ​ക്കെ​തി​രേ തി​രി​ച്ച​ടി ന​ൽ​കാ​നാ​ണു പാ​ക്കി​സ്ഥാ​ന്‍റെ നീ​ക്കം.

സൗ​ദി അ​റേ​ബ്യ​യ്ക്കു നേ​രേ​യു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണം പാ​കി​സ്ഥാ​നു​നേ​രെ​യു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും തി​രി​ച്ച​ടി​ക്കാ​ൻ ത​ങ്ങ​ൾ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും പാ​ക് പ്ര​തി​രോ​ധ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ് വ്യ​ക്ത​മാ​ക്കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​നീ​ക്കം.

പാ​ക്കി​സ്ഥാ​ൻ, സൗ​ദി അ​റേ​ബ്യ, തു​ർ​ക്കി എ​ന്നീ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് വി​ശു​ദ്ധ ന​ഗ​ര​മാ​യ മെ​ക്ക​യി​ൽ വ​ച്ച് പ​ങ്കാ​ളി​ത്ത ക​രാ​ർ ഒ​പ്പു​വ​ച്ച​ത്. ഏ​തെ​ങ്കി​ലും ഒ​രു അം​ഗ​രാ​ജ്യ​ത്തി​നു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ മ​റ്റു രാ​ജ്യ​ങ്ങ​ൾ ഒ​ന്നി​ച്ച് തി​രി​ച്ച​ടി​ക്കു​മെ​ന്നാ​ണ് ക​രാ​റി​ലെ പ്ര​ധാ​ന വ്യ​വ​സ്ഥ.

യ​മ​നി​ലെ സാ​ദ ഉ​ൾ​പ്പ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ഹൂ​തി​ക​ളെ തു​ര​ത്താ​ൻ പാ​ക്കി​സ്ഥാ​ൻ ഉ​ട​ൻ​ത​ന്നെ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് തു​ർ​ക്കി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, യെ​മ​നി​ലേ​ക്കു ക​യ​റി​യു​ള്ള സൗ​ദി​യു​ടെ നേ​രി​ട്ടു​ള്ള ക​ര​യു​ദ്ധ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ പ​ങ്കാ​ളി​യാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ൽ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, സൗ​ദി​യെ സം​ര​ക്ഷി​ക്കാ​ൻ പാ​ക്കി​സ്ഥാ​നും തു​ർ​ക്കി​യും എ​ത്ര​ത്തോ​ളം പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന​ത് മെ​ക്ക ക​രാ​റി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ​രീ​ക്ഷ​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം സൗ​ദി​യി​ലെ എ​ണ്ണ-​ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രേ ഹൂ​തി​ക​ൾ ന​ട​ത്തി​യ ഡ്രോ​ൺ-​മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പ​ടെ 73 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ “അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം’ എ​ന്നു വി​ശേ​ഷി​പ്പി​ച്ച സൗ​ദി അ​റേ​ബ്യ, ത​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment