ട്രംപ്-പുടിൻ-ഷി പ്രഥമ ത്രികക്ഷി ചർച്ചയ്ക്കു സാധ്യത

മോ​സ്കോ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ, ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ് എ​ന്നി​വ​രു​ടെ ത്രി​ക​ക്ഷി ച​ർ​ച്ച​യ്ക്കു സാ​ധ്യ​ത. ട്രം​പും പു​ടി​നും ഫോ​ണി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തു​വെ​ന്ന് റ​ഷ്യ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ന​വം​ബ​റി​ൽ ചൈ​ന​യി​ലെ ഷെ​ൻ​സെ​ൻ ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യാ-​പ​സ​ഫി​ക് സാ​ന്പ​ത്തി​ക സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി​യാ​യി​രി​ക്കും വേ​ദി. ഇ​തി​നു മു​ന്പ് മൂ​ന്നു നേ​താ​ക്ക​ളും ത്രി​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​ട്ടി​ല്ല.

ന​വം​ബ​ർ 18-19 തീ​യ​തി​ക​ളി​ൽ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ പു​ടി​ൻ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് റ​ഷ്യ​ൻ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്. ട്രം​പ് പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യം വൈ​റ്റ്ഹൗ​സ് വൃ​ത്ത​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. യു​ക്രെ​യ്ൻ യു​ദ്ധം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ലോ​ക നേ​താ​ക്ക​ളു​ടെ പ്ര​ഥ​മ ത്രി​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യേ​ക്കും.

Related posts

Leave a Comment