മോര്‍ഫിംഗ് കേസിൽ ഡിലീറ്റ് ചെയ്യപ്പെട്ട ടെലഗ്രാം ഗ്രൂപ്പുകളെക്കുറിച്ച് എസ്‌ഐടി അന്വേഷണം

കൊച്ചി: തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ പ്രതി സനീഷ് ആരംഭിച്ച മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് വീണ്ടെടുക്കാന്‍ പൊലിസ് സൈബര്‍ ടീം ആരംഭിച്ചു. നാലു മാസം മുമ്പ് തുടങ്ങിയ ഗ്രൂപ്പില്‍ നിരവധി അശ്ലീല ചിത്രങ്ങള്‍ സനീഷ് പങ്കുവച്ചിട്ടുണ്ട്. നിലവില്‍ ഡിലീറ്റ് ചെയ്യപ്പെട്ട ഗ്രൂപ്പിന്‍റെ വിവരങ്ങള്‍ തേടി ടെലഗ്രാമിന് എസ്‌ഐടി കത്തയച്ചു.

12 പേരാണ് മല്ലു പ്രീമിയം ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. ടെലഗ്രാമില്‍ തന്നെ മറ്റൊരു പ്രമോഷണല്‍ ഗ്രൂപ്പില്‍ 1500ലധികം അംഗങ്ങള്‍ ഉണ്ടായിരുന്നു. പ്രീമിയം ഗ്രൂപ്പിലെ അംഗങ്ങളെയടക്കം നിരീക്ഷിക്കുകയാണെന്ന് പൊലിസ് വ്യക്തമാക്കി.

കൊച്ചിയിലെ മറ്റ് കോളജുകളിലെ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഉണ്ടെന്ന സംശയവും പൊലിസിനുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റിലായ ആദ്യ പ്രതി വി.എസ്. ശ്രീഹരിയും അഞ്ചു പേരുമുണ്ടായിരുന്ന ഗ്രൂപ്പും നേരത്തെ ഡിലീറ്റ് ചെയ്തിരുന്നു. ഇത് കൂടാതെ പതിനായിരത്തിലധികം പേരുള്ള മറ്റൊരു ഗ്രൂപ്പും ഡിലീറ്റ് ചെയ്തിരുന്നു.

Related posts

Leave a Comment