അത്യാഹിതത്തിൽ രോഗിയെ ചികിത്‌സിക്കണമെങ്കിൽ പണം നൽകണം; പണം അടച്ച് രസീത് കാട്ടിയാൽ മാത്രമേ ചികിത്‌സ നൽകുകയുള്ളുവെന്നതിനെതിരേ പ്രതിഷേധം ശക്തം

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കാ​ഷ്വാ​ലി​റ്റി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളി​ൽ​നി​ന്നും ഫീ​സ് പി​രി​വ് പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. കാ​ഷ്വാ​ലി​റ്റി​യി​ൽ എ​ത്തു​ന്ന​വ​രി​ൽ​നി​ന്നും 10 രൂ​പ​യാ​ണ് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ, പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന അ​സു​ഖം നി​മി​ത്ത​മോ എ​ത്തു​ന്ന രോ​ഗി​ക​ളി​ൽ​നി​ന്നാ​ണ് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്പോ​ൾ ത​ന്നെ 10 രൂ​പ ഫീ​സ് അ​ട​ച്ചി​രി​ക്ക​ണം. ഇ​തി​നു​ശേ​ഷ​മേ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ള്ളൂ​വെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ പ​രാ​തി.

ചി​ല​പ്പോ​ൾ കൗ​ണ്ട​റി​ൽ ആ​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല. ഫീ​സ് പി​രി​ക്കു​ന്ന ആ​ൾ എ​ത്തു​ന്ന​വ​രെ രോ​ഗി കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യും പ​തി​വാ​ണ്. രാ​ത്രി​സ​മ​യ​ത്ത് പ​നി ബാ​ധി​ച്ച് എ​ത്തു​ന്ന​വ​ർ​ക്ക് മ​രു​ന്നു ന​ൽ​കാ​തെ പു​റ​മേ​യ്ക്ക് എ​ഴു​തി​കൊ​ടു​ത്ത​താ​യും പ​രാ​തി​യു​ണ്ട്. കാ​ഷ്വാ​ലി​റ്റി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച് ഡി​എം​ഒ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഫീ​സ് പി​രി​ക്കു​ന്ന​തി​നെ​തി​രെ ജ​ന​പ്ര​തി​നി​ധി​ക​ളോ​ട് പ​രാ​തി പ​ര​ഞ്ഞി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ല.

ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നു​വേ​ണ്ടി ഫ​ണ്ടു​ണ്ടാ​ക്കു​ന്ന​തി​നാ​ണ് ഫീ​സ് പി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നു സ​ർ​ക്കാ​ർ ല​ക്ഷ​ങ്ങ​ൾ അ​നു​വ​ദി​ച്ചു​വെ​ന്ന് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്പോ​ഴാ​ണ് പാ​വ​പ്പെ​ട്ട രോ​ഗി​ക​ളി​ൽ​നി​ന്നും ഫീ​സ് പി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ കാ​ഷ്വാ​ലി​റ്റി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളി​ൽ​നി​ന്നും ഫീ​സ് പി​രി​ച്ചി​രു​ന്നി​ല്ല. അ​ടി​യ​ന്ത​ര​മാ​യി ചി​കി​ത്സ​യും ല​ഭി​ച്ചി​രു​ന്നു.

കാ​ഷ്വാ​ലി​റ്റി​യി​ൽ ഒ​രു ചെ​റി​യ മു​റി മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വി​ടെ ഒ​രു രോ​ഗി​യെ പ്ര​വേ​ശി​പ്പി​ച്ചാ​ൽ ഡോ​ക്ട​ർ​ക്ക് മാ​ത്ര​മെ ക​യ​റാ​ൻ സ്ഥ​ല​മു​ള്ളൂ. കൂ​ടു​ത​ൽ രോ​ഗി​ക​ൾ വ​ന്നാ​ൽ പു​റ​ത്ത് കി​ട​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്.

Related posts