കേരളത്തിലെ 12.4 ശതമാനം ജനങ്ങള്‍ മദ്യപിക്കുമെന്നാണ് 2022-23ലെ കണക്കുകള്‍ പറയുന്നത്. 2,761 ബാറുകളും ആയിരക്കണക്കിന് ബിവറേജസ് ഔട്ട്ലെറ്റുകളുമുള്ള നാടാണെങ്കിലും പെഗ് എന്ന വാക്കിന്റെ അര്‍ഥം എത്ര പേര്‍ക്കറിയാം?
പുറംരാജ്യങ്ങളില്‍ ഡ്രിങ്ക്സിന്റെ അളവ് നിശ്ചയിക്കാന്‍ ഷോട്ട് എന്ന പദമാണ് പൊതുവേ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ പെഗ് എന്ന വാക്ക് പ്രചാരത്തിലാകാന്‍ ചരിത്രപരമായ കാരണമുണ്ട്. യുകെയിലാണ് ഇതിന്റെ ഉദ്ഭവമെന്ന് പറയപ്പെടുന്നു.
ദിവസം മുഴുവന്‍ നീളുന്ന അത്യധ്വാനത്തിന് ശേഷം വൈകുന്നേരങ്ങളില്‍ രണ്ടെണ്ണം അടിക്കാന്‍ കൊതിച്ചിരുന്ന കല്‍ക്കരി ഖനി തൊഴിലാളികളുണ്ടായിരുന്നു. അവര്‍ വൈകുന്നേരങ്ങളില്‍ ലഭിക്കുന്ന ഒരു ഗ്ലാസ് മദ്യത്തെ Precious Evening Glass (PEG) അഥവാ പെഗ് എന്ന് വിളിച്ചിരുന്നു. കഠിനമായ ജോലിയും വിഷമകരമായ ജീവിത സാഹചര്യങ്ങളും തണുത്തുറഞ്ഞ കാലാവസ്ഥയും അതിജീവിച്ച് മുന്നോട്ട് പോയിരുന്ന ഇവർക്ക് പെഗ് ഒരു ആശ്വാസമായിരുന്നു.
പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് ഈ വാക്ക് അതിര്‍ത്തി കടന്നു ഇന്ത്യയിലുമെത്തി. ക്രമേണ സായിപ്പന്മാരുടെ നിത്യജീവിതത്തില്‍ നിന്ന് ഈ വാക്ക് അപ്രത്യക്ഷമായെങ്കിലും പെഗ് ഇന്ത്യയില്‍ തന്റെ ഇരിപ്പിടം കണ്ടെത്തുകയായിരുന്നു.
