വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി 8000 മാ​സ്കു​ക​ൾ നി​ർ​മി​ച്ചുന​ൽ​കി കായംകുളം ഹയർസെക്കണ്ടറി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം 

​കാ​യം​കു​ളം: ജൂൺ ആദ്യവാരം എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ൾ​ക്കൊ​രു​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മാ​സ്കു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ കൈ​ത്താ​ങ്ങ്.

നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം കാ​യം​കു​ളം ക്ല​സ്റ്റ​ർ യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 8000 മാ​സ്കു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. മാ​സ്കു​ക​ൾ എ​ൻ​എ​സ്എ​സ് ക്ല​സ്റ്റ​ർ യൂ​ണി​റ്റി​ലെ വോ​ള​ണ്ടി​യ​ർ​മാ​ർ യു. ​പ്ര​തി​ഭ എം​എ​ൽ​എ യ്ക്ക് ​കൈ​മാ​റി.

കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​നാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് 10 ല​ക്ഷം മാ​സ്കു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കാ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് സം​സ്ഥാ​ന സെ​ൽ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​സ്ക് നി​ർ​മാ​ണം ആ​രം​ഭി​ച്ചു.

ഒ​രു വി​ദ്യാ​ർ​ഥി കു​റ​ഞ്ഞ​ത് പ​ത്ത് മാ​സ്ക് എ​ന്ന ക​ണ​ക്കി​ൽ ജി​ല്ല​യി​ലെ 82 യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും 73000 മാ​സ്കു​ക​ളാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ കോ​ട്ട​ണ്‍ തു​ണി​യി​ൽ നി​ർ​മി​ച്ച മു​ഖാ​വ​ര​ണം പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

വോ​ള​ണ്ടി​യ​ർ​മാ​ർ ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു​ള്ള തു​ക ക​ണ്ടെ​ത്തി​യ​ത്. 6000 മാ​സ്ക് നി​ർ​മി​ച്ചുന​ൽ​കി ജി​ല്ല​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ പ്ര​യാ​ർ ആ​ർ​വിഎ​സ്എം സ്കൂ​ളി​നെ യു. പ്ര​തി​ഭ എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

എ​ൻ​എ​സ്എ​സ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​വി. വ​സ​ന്ത​രാ​ജ​ൻ, ബി​പി​ഒ ബേ​ബി​കു​മാ​ർ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി​മ​ൽ​കു​മാ​ർ, ഹ​രി​മോ​ഹ​ൻ, ബി​ജു തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment