ഇവിടെയാകെ ഇരുട്ടാണല്ലോ…ഞാന്‍ എവിടെയാണ്; മണ്ണിട്ടു മൂടാന്‍ തുടങ്ങിയ ശവപ്പെട്ടിയില്‍ നിന്ന് ശബ്ദം കേട്ട് കൂടി നിന്നവരെല്ലാം ഞെട്ടി; വീഡിയോ വൈറലാകുന്നു…

മൃതദേഹം അടക്കം ചെയ്ത് മണ്ണിട്ട് മൂടാന്‍ തുടങ്ങിയ ശവപ്പെട്ടിയില്‍ നിന്ന് പൊടുന്നനെ മനുഷ്യ ശബ്ദം കേട്ടാലോ…? ‘ ഞാനെവിടെയാണ്? എന്നെ പുറത്തിറക്കൂ, ഇവിടെയാകെ ഇരുട്ടാണ്. പുരോഹിതന് ഞാന്‍ പറയുന്നത് കേള്‍ക്കാമോ? ഞാന്‍ ഷായ്യാണ്. ഞാനീ പെട്ടിയിലുണ്ട്. ഞാന്‍ മരിച്ചു’ ഒപ്പം ശവപ്പെട്ടിയില്‍ തട്ടുന്ന ശബ്ദവുംകൂടി കേട്ടതോടെ ചുറ്റും കൂടി നിന്നവര്‍ ആദ്യമൊന്ന് അമ്പരന്നു. പിന്നീട് ഒരു പൊട്ടിച്ചിരിയായിരുന്നു.

അയര്‍ലന്‍ഡിലെ കില്‍മാനാദിലെ ഒരു പള്ളില്‍ ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്ലിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോഴാണ് നാടകീയമായ ഈ സംഭവങ്ങള്‍. അവസാനം ‘ ഞാന്‍ നിങ്ങളോട് യാത്ര പറയാന്‍ വന്നതാണ്’ എന്നു പറഞ്ഞ് ഈ ശബ്ദു നിലച്ചു. തന്നെ മറ്റുള്ളവര്‍ ചിരിയോടെ യാത്രയാക്കണമെന്ന ഷായുടെ മോഹമാണ് ഇത്തരം ഒരു വേറിട്ട ചിന്തയ്ക്ക് കാരണം.

ഒക്ടോബര്‍ എട്ടിന് ആണ് ഷായ് മരിക്കുന്നത്. രോഗബാധിതനായി കിടപ്പിലായിരുന്നു. താന്‍ ലോകത്തില്‍ നിന്നു വിട പറയുമ്പോള്‍ ആളുകള്‍ ചിരിച്ചുകൊണ്ട് യാത്രാക്കണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നതായി ഷായുടെ മക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്ത മക്കള്‍ അത് ശവപ്പെട്ടിയില്‍ ഘടിപ്പിച്ച് പ്രകടിപ്പിക്കുകയായിരുന്നു. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റായിക്കഴിഞ്ഞു.

Related posts