ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ൺ: സി​ന്ധു​വും സാ​യി പ്ര​ണീ​തും ര​ണ്ടാം റൗ​ണ്ടി​ൽ

കോ​പ​ന്‍​ഹേ​ഗ​ന്‍: ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണി​ൽ ലോ​ക ചാ​മ്പ്യ​ൻ ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. ഇ​ന്തോ​നേ​ഷ്യ​യു​ടെ ഗ്രി​ഗോ​റി​യ മ​രി​സ്ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ൽ‌ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ജ​യം. സ്‌​കോ​ര്‍ 22-20, 21-18.

ഇ​ന്തോ​നേ​ഷ്യ​ന്‍ താ​ര​ത്തി​നെ​തി​രെ സി​ന്ധു​വി​ന്റെ തു​ട​ര്‍​ച്ച​യാ​യ ആ​റാം ജ​യ​മാ​ണി​ത്. അ​ടു​ത്ത റൗ​ണ്ടി​ൽ കൊ​റി​യ​യു​ടെ ആ​ൻ സി ​യും​ഗ് ആ​ണ് സി​ന്ധു​വി​ന്‍റെ എ​തി​രാ​ളി.

ഇ​ന്ത്യ​യു​ടെ ബി. ​സാ​യി പ്ര​ണീ​തും ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. ഇ​തി​ഹാ​സ​താ​രം ലി​ൻ ഡാ​നെ മ​റി​ക​ട​ന്നാ​ണ് സാ​യി പ്ര​ണീ​ത് മു​ന്നേ​റി​യ​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​ണ് ലി​ൻ ഡാ​നെ പ്ര​ണീ​ത് വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 21-14 21-17.

Related posts