ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാനൊരുങ്ങി ഭര്‍ത്താവ്! പണം ധര്‍മ്മസ്ഥാപനത്തിന് സംഭാവന നല്‍കി ഭാര്യ; രസകരമായ സംഭവങ്ങള്‍ക്ക് വിസ്മയകരമായ അന്ത്യം

Linda Hoffman of Placentia, left, and Goodwill processing associate Caitlin Mulvihill, right, hug as they meet for the first time after Mulvihill found a donated shirt with $8000 that belonged to Hoffman's husband. Hoffman's husband was secretly saving money in hopes of taking her on a surprise trip to Italy. Photo taken on Monday, February 13, 2017. (Photo by Nick Agro, Orange County Register/SCNG)ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം സര്‍പ്രൈസുകള്‍ നല്‍കുന്നത് പതിവാണ്. ഇത്തരത്തില്‍ ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കാനായി കാത്തിരുന്ന ഭര്‍ത്താവിന് തിരിച്ച് ഭാര്യ ഒരു സമ്മാനം നല്‍കി. കലിഫോര്‍ണിയയിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. ഇറ്റലിയില്‍ പോകണമെന്നും ഒരവധിക്കാലം മുഴുവന്‍ അവിടെ ചെലവഴിക്കണമെന്നുമുള്ള ഭാര്യ ലിന്‍ഡയുടെ ആഗ്രഹം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 62കാരനായ ബോബ് ഹോഫ്മാന്‍ പണം സ്വരുക്കൂട്ടാന്‍ തുടങ്ങിയത്. പതിനായിരം ഡോളറായിരുന്നു ലക്ഷ്യം. ഈ ആവശ്യത്തിനായി താന്‍ പണം സൂക്ഷിക്കുന്ന വിവരം ഭാര്യയെ അറിയിച്ചതുമില്ല. ഏകദേശം എണ്ണായിരം ഡോളറായപ്പോഴാണ് ബന്ധുവായ സ്ത്രീയ്ക്ക് വീട്ടുവാടക സംബന്ധമായി പണത്തിന് അത്യാവശ്യം വന്നത്. ഇതറിഞ്ഞ ബോബ് തന്റെയും ഭാര്യയുടേയും ആഗ്രഹം തത്ക്കാലത്തേയ്ക്ക് മാറ്റിവച്ച് അവരെ സഹായിക്കാന്‍ തീരുമാനിച്ചു. ഇതും ഭാര്യയെ അറിയിച്ചില്ല.

Linda Hoffman of Placentia, left, holds on to a shirt she donated to Goodwill last Tuesday, not knowing her husband left an envelope with $8000 in the shirt pocket. The shirt was found by Goodwill processing associate Caitlin Mulvihill, right. Hoffman's husband was secretly saving money in hopes of taking her on a surprise trip to Italy. Monday, February 13, 2017. (Photo by Nick Agro, Orange County Register/SCNG)

ഇതിനായി ബാങ്കില്‍ കിടന്ന പണം എടുത്ത് വീട്ടില്‍ കൊണ്ടുവന്ന് ഒരു ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചുവച്ചു. ഇതിനിടയില്‍ നടന്ന ചില സംഭവങ്ങളാണ് കുറേയേറെ സമയത്തേയ്ക്ക് ബോബിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. പഴയ വസ്ത്രങ്ങള്‍ അന്വേഷിച്ചു വന്ന ഗുഡ്‌വില്‍ എന്ന ചാരിറ്റബിള്‍ സംഘടനയ്ക്ക് ലിന്‍ഡ ‘കാര്യമായ’ ചില സംഭാവനകള്‍ നടത്തി. ബോബ് പിന്നീട് ഷര്‍ട്ടന്വേഷിച്ചപ്പോഴാണ് താന്‍ പണം ഒളിപ്പിച്ചുവച്ചിരുന്ന ഷര്‍ട്ടടക്കം ലിന്‍ഡ സംഭാവന ചെയ്തതായി അറിഞ്ഞത്. എല്ലാക്കാര്യങ്ങളും ലിന്‍ഡയോട് തുറന്ന് പറഞ്ഞ് ഇരുവരും ചേര്‍ന്ന് ഗുഡ്‌വില്ലിന്റെ സ്ഥാപനത്തിലേയ്ക്ക് കുതിച്ചു. ദിവസേന ഒട്ടനവധി സംഭാവനകള്‍ ലഭിക്കുന്ന സ്ഥാപനമായതിനാല്‍ ആദ്യ തെരച്ചിലില്‍ ഇവര്‍ക്ക് ഷര്‍ട്ട് കണ്ടെത്താനായില്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ നിരാശരായി തിരിച്ച് പോരുകയും ചെയ്തു. എന്നാല്‍ അത്ഭുതകരമായി പിറ്റേദിവസം പണം അടങ്ങിയ ഷര്‍ട്ട് കണ്ടുകിട്ടി എന്നറിയിച്ചുകൊണ്ടുള്ള വാര്‍ത്ത ഗുഡ്‌വില്ലില്‍ നിന്ന് ഇവരെ തേടി എത്തി. ഇതുകൂടാതെ ബോബ് നേരത്തെ സഹായിക്കാമെന്നേറ്റിരുന്ന സ്ത്രീയ്ക്ക് പണമാവശ്യമില്ലെന്നും അറിയിച്ചു. തടസങ്ങളെല്ലാം മാറിയതോടെ ഇരുവരും തങ്ങളുടെ സ്വപ്‌നം എത്രയുംവേഗം നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

Related posts