തൃശൂർ: അഭ്യൂഹങ്ങൾക്കു വിരാമമിട്ട് ഫുട്ബോൾതാരം ഐ.എം. വിജയൻ പറയുന്നു: “ഒരു പാർട്ടിയുടെയും ഭാഗമായി നിൽക്കാൻ പറ്റില്ല. മൂന്നു പാർട്ടിയുമായി ബന്ധമുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ വന്നു കണ്ടിരുന്നു. സുരേഷ് ഗോപിയും വിളിച്ചു.
തെരഞ്ഞെടുപ്പിൽ നിൽക്കുന്നില്ല. രാജ്യസഭാംഗത്വം നൽകിയാൽ സ്വീകരിക്കും. ഇടതുപക്ഷവും കോൺഗ്രസും മത്സരിക്കുന്നോ എന്നു ചോദിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇല്ല. രാജ്യസഭാംഗത്വം സ്പോർട്സിന്റെ ഭാഗമായി കിട്ടിയാൽ സ്വീകരിക്കുമെന്നും ഐ.എം. വിജയൻ പറഞ്ഞു.
തനിക്ക് എല്ലാരേയും വേണം. ഒരിക്കലും വിളിക്കാത്തവർപോലും വിളിച്ച് തെരഞ്ഞെടുപ്പിൽ നിൽക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. താൻ ദേശീയ താരമായതിനാൽ സ്പോർട്സ് പ്രേമികളും അല്ലാത്തവരാലും ഒരുപോലെ സ്നേഹിക്കപ്പെടുന്നുണ്ട്. നിലവിൽ ലഭിക്കുന്ന സ്നേഹം തുടർന്നും ലഭിക്കാനാണു താത്പര്യമെന്നും ഐ.എം. വിജയൻ വ്യക്തമാക്കി.
