ഞങ്ങളുടെ കാര്യം പരിഗണിക്കണേ..! ഏ​ഴു​വ​ർ​ഷ​മാ​യി​ട്ടും വെ​ളി​ച്ച​മി​ല്ലാ​തെ ഐ​സി​ഡി​പി സ​ബ്സെ​ന്‍റ​ർ; മൃ​ഗ​ങ്ങ​ളു​ടെ ചി​ക​ത്സി​ക്കാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും വാ​ക്സി​നു​ക​ളും  സൂക്ഷിക്കാനാവാതെ കേടാവുന്നു; അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ക്ഷീരകർഷകർ

മു​ല്ല​ശ്ശേ​രി: പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ഏ​ഴു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും എ​ല​വ​ത്തൂ​രി​ലെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ഐ​സി​ഡി​പി സ​ബ്ബ് സെ​ൻ​റ​ർ ഇ​രു​ട്ടി​ൽ​ത​ന്നെ. 2000 ഓ​ഗ​സ്റ്റ് ആ​റി​ന് അ​ന്ന് മ​ന്ത്രി​യാ​യി​രു​ന്ന കെ.​രാ​ധാ​കൃ​ഷ്ണ​നാ​ണ് സ​ബ് സെ​ൻ​റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഒ.​എ.​അ​ശോ​ക​ൻ മു​ല്ല​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും റോ​സ​മ്മ ചാ​ക്കോ മ​ണ​ലൂ​ർ എം​എ​ൽ​എ​യും ആ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് സ​ബ് സെ​ന്‍റ​റി​ന്‍റെ നി​ർ​മാ​ണം.

മു​ല്ല​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യാ​യ അ​ന്ന​ക​ര, എ​ല​വ​ത്തൂ​ർ , ഉൗ​ര​കം, മ​തു ക്ക​ര, പേ​ന​കം തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തെ ക്ഷീ​ര​ക​ർ​ക്ക് സ​ഹാ​യ​ക​ര​മാ​യാ​ണ് മു​ല്ല​ശ്ശേ​രി മൃ​ഗാ​ശു​പ​ത്രി​യു​ടെ കീ​ഴി​ൽ സ​ബ് സെ​ന്‍റ​ർ ആ​രം​ഭി​ച്ച​ത്.​എ​ല​വ​ത്തൂ​ർ പു​ല്ലാ​നി പ​റ​ന്പി​ൽ പി.​എ​സ്.​ശേ​ഖ​ര​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് സ​ബ്ബ് സെ​ന്‍റ​ർ നി​ർ​മി​ച്ച​ത്.

മൃ​ഗ​ങ്ങ​ളു​ടെ ചി​ക​ത്സി​ക്കാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും വാ​ക്സി​നു​ക​ളും സൂ​ക്ഷി​ക്കാ​നും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യ്ക്കും വൈ​ദ്യു​തീ​ക​ര​ണം അ​ത്യാ​ശ്യ​മാ​ണ്.സ​ബ്ബ് സെ​ന്‍റ​റി​ന്‍റെ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് സെ​ന്‍റ​ർ ഉ​ട​നെ വൈ​ദ്യു​തീ​ക​രി​ക്ക​ണ​മെ​ന്ന് ക്ഷീ​ര ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts