തിരുവനന്തപുരം: ബിസ്കറ്റും മുന്തിരിയും കഴിച്ചതിനു പിന്നാലെ ഒരുവയസുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അച്ഛൻ കസ്റ്റഡിയിൽ. പിതാവ് ഷിജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷിജിൻ നൽകിയ ബിസ്കറ്റ് കഴിച്ച ശേഷം കുഞ്ഞ് മരിച്ചുവെന്നാണ് ആരോപണം.
ശനിയാഴ്ചയാണ് കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയിലും നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഷിജിനെ ചോദ്യം ചെയ്തു. കുട്ടിയുടെ മരണകാരണം ഫോറൻസിക് ഡോക്ടർമാരുമായുളള ചർച്ചക്ക് ശേഷമേ സ്ഥിരീകരിക്കൂ എന്ന് പോലീസ് അറിയിച്ചു.
നെയ്യാറ്റിൻകര കവളാകുളം സ്വദേശിയായ ഷിജിന്റെയും കൃഷ്ണപ്രിയയുടേയും മകൻ ഇഹാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കുഞ്ഞിനു കഴിക്കാൻ ബിസ്കറ്റും മുന്തിരിയും നൽകിയിരുന്നു. കഴിച്ച ഉടൻതന്നെ കുഞ്ഞ് കുഴഞ്ഞുവീഴുകയും വായിൽ നിന്ന് നുരയും പതയും വരികയും ചെയ്തു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
