ഹോ​ക്കി​യി​ൽ നി​ന്നു വി​ര​മി​ച്ച് രൂ​പീ​ന്ദ​ർ പാ​ൽ സിം​ഗും ബി​രേ​ന്ദ്ര ല​ക്ര​യും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഹോ​ക്കി ടീ​മി​ന് ഇ​ന്നു ന​ഷ്ട​ങ്ങ​ളു​ടെ ദി​നം. ഒ​ളി​ന്പി​ക്സി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മം​ഗ​മാ​യ രൂ​പീ​ന്ദ​ർ പാ​ൽ സിം​ഗും ബീ​രേ​ന്ദ്ര ലാ​ക‌്റ​യും രാ​ജ്യാ​ന്ത​ര ഹോ​ക്കി​യി​ൽ നി​ന്നു വി​ര​മി​ച്ചു.

ഇ​ന്ന​ലെ​യാ​ണ് ഇ​രു​വ​രും വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. 13 വ​ർ​ഷം നീ​ണ്ട ക​രി​യ​റി​ൽ 223 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച രൂ​പീ​ന്ദ​ർ മി​ക​ച്ചൊ​രു ഡ്രാ​ഗ് ഫ്ളി​ക്ക​റാ​ണ്. 119 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ മൂ​ന്നു ഗോ​ളു​ക​ൾ നേ​ടി. അ​തി​ൽ ജ​ർ​മ​നി​ക്കെ​തി​രാ​യ വെ​ങ്ക​ല മെ​ഡ​ൽ മ​ത്സ​ര​ത്തി​ൽ നേ​ടി​യ പെ​ന​ൽ​റ്റി ഗോ​ൾ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. ഇ​ഞ്ചി​യോ​ണ്‍ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സ്വ​ർ​ണം നേ​ടി​യ ടീ​മി​ലും രൂ​പീ​ന്ദ​ർ അം​ഗ​മാ​യി​രു​ന്നു

ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ താ​രം ബീ​രേ​ന്ദ്ര ലാ​ക്ര​യും വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. ലാ​ക്ര ഇ​ന്ത്യ​യു​ടെ മു​ൻ വൈ​സ് ക്യാ​പ്റ്റ​ൻ​കൂ​ടി​യാ​ണ്.

2012-ലെ ​ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇ​ന്ത്യ​യെ സെ​മി ഫൈ​ന​ൽ വ​രെ എ​ത്തി​ച്ച​തി​ൽ ലാ​ക്ര​യ്ക്കു നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്. ഇ​ന്ത്യ​ക്കു​വേ​ണ്ടി 201 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ലാ​ക്ര പ​ത്തു​ഗോ​ളു​ക​ൾ നേ​ടി. 11 വ​ർ​ഷം നീ​ണ്ട ക​രി​യ​റാ​ണു താ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment