ഇന്ത്യക്കാരി ഡാ ! സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ശാന്തി വിശ്വനാഥ് ചെയ്ത തന്ത്രം ലോകത്തെ അമ്പരപ്പിക്കുന്നു; ശാന്തിടീച്ചറിന് നാനാകോണില്‍ നിന്നും അഭിനന്ദന പ്രവാഹം

ഫ്‌ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ നിന്ന് അനേകം കുട്ടികളുടെ ജീവന്‍ രക്ഷിച്ചത് ശാന്തി വിശ്വനാഥ് എന്ന ഇന്ത്യക്കാരിയുടെ അസാമാന്യ ധൈര്യം. ഫ്‌ളോറിഡയിലെ മര്‍ജോറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലായിരുന്നു വെടിവയ്പ്പ് നടന്നത്. സമയോചിതമായ ബുദ്ധി പ്രയോഗിച്ച് നിരവധി കുട്ടികളുടെ ജീവന്‍ രക്ഷിച്ച ശാന്തിയ്ക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്ലാസ് മുറിയുടെ മൂലയ്ക്ക് ഇരുത്തി പേപ്പര്‍ കൊണ്ട് മറച്ചാണ് ശാന്തി കുട്ടികളുടെ ജീവന്‍ കാത്തത്. ആക്രമി കതക് ആവശ്യപ്പെട്ടെങ്കിലും അത് അവഗണിച്ച ഇന്ത്യക്കാരിയായ അദ്ധ്യാപികയ്ക്ക് പരക്കെ കൈയടി ലഭിച്ച് കൊണ്ടിരിക്കുകയാണ്.

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഒരു സൂപ്പര്‍ഹീറോ പരിവേഷമാണ് ശാന്തിയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്‌കൂളില്‍ ബുധനാഴ്ച രണ്ടാമത് ഫയര്‍ അലാറം മുഴങ്ങിയപ്പോള്‍ എന്തോ അപകടം സംഭവിക്കാന്‍ പോകുന്നുവെന്ന് തിരിച്ചറിഞ്ഞ ശാന്തി കുട്ടികളെ തറയില്‍ കുനിച്ച്‌നിര്‍ത്തുകയും ജനല്‍ പേപ്പര്‍ കൊണ്ട് മറച്ച് ആക്രമികള്‍ കുട്ടികളെ കാണുന്നത് തടയുകയുമായിരുന്നു. തങ്ങളുടെ ടീച്ചറുടെ വേഗത്തിലുള്ള ചിന്തയാണ് കുട്ടികളെ രക്ഷിച്ചിരിക്കുന്നതെന്ന് ശാന്തിയുടെ വിദ്യാര്‍ത്ഥികളിലൊരാളുടെ അമ്മയായ ഡാന്‍ ജാര്‍ബോയ് വെളിപ്പെടുത്തുന്നു.

ടീച്ചറുടെ ധീരമായ പ്രവര്‍ത്തിയെക്കുറിച്ച് റേറ്റ് മൈ വെബ്‌സൈറ്റില്‍ ഗംഭീരമായി വര്‍ണിച്ചിരിക്കുന്നു. അവരുടെ ധീരമായ പ്രവൃത്തി നിരവധി കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിന് വഴിയൊരുക്കിയെന്നാണ് വിവരണം. ഫ്‌ളോറിഡ വെടിവയ്പിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള നിരവധി വീരകഥകള്‍ പുറത്ത് വന്നിട്ടുണ്ട്. 17 കാരനായ വിദ്യാര്‍ത്ഥി കോള്‍ട്ടന്‍ ഹാബിന്റെ പ്രവര്‍ത്തി ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടതാണ്. തന്റെ റിസര്‍ ഓഫീസര്‍ ട്രെയിനിങ് കോര്‍പ്‌സ് കഴിവുകള്‍ അവന്‍ ഫലപ്രദമായി ഉപയോഗിച്ച് നിരവധി പേരുടെ ജീവന്‍ രക്ഷിക്കുന്നതിന് വഴിയൊരുക്കിയിരുന്നു.

വെടിവയ്പില്‍ ജീവന്‍ നഷ്ടപ്പെട്ട 15 കാരന്‍ പീറ്റര്‍ വാന്‍ഗിനും ഹീറോ പരിവേഷം ലഭിച്ചിട്ടുണ്ട്. വെടിവയ്പില്‍ നിന്നും രക്ഷപ്പെടാനായി തന്റെ വാതിലില്‍ വന്ന് മുട്ടിയ കൂട്ടുകാര്‍ക്ക് വാന്‍ഗ് വാതില്‍ തുറന്ന് കൊടുക്കുകയും അധികം വൈകാതെ തോക്കു ധാരിയുടെ വെടിയേറ്റ് മരിക്കുകയുമായിരുന്നു. കുട്ടികളെ വെടിയുണ്ടയില്‍ നിന്നും രക്ഷിക്കാനുള്ള ധീരമായ ശ്രമത്തിനിടെ സ്‌കോട്ട് ബെയ്‌ഗെല്‍(35), ആരോണ്‍ ഫെയിസ്(37), ക്രിസ് ഹിക്‌സന്‍( 49) എന്നീ മൂന്ന് സ്റ്റാഫ് അംഗങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

 

Related posts