തൃശൂർ മെഡിക്കൽ കോളജിൽ ഐഎൻടിയുസി- സിഐടിയു സംഘട്ടനം; ഗുരുതര പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


വ​ട​ക്കാ​ഞ്ചേ​രി: തൃ​ശൂ​ർ ഗ​വ: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഐ​എ​ൻ​ടിയുസി നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളെ സി​ഐടിയു – സിപിഎം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. സം​ഘ​ട്ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​യെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 30 വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​എ​ൻ​ടി​യു​സി നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് സി​ഐടിയു -സിപിഎം പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദ്ദി​ച്ച​ത്.

നി​ല​വി​ൽ ഐ​എ​ൻ​ടി​യു​സി​ക്ക് മാ​ത്ര​മാ​ണ് മെ​ഡി​ക്ക​ൽ കോ​ളജി​ൽ യു​ണി​യ​നു​ള്ള​ത്.​ നി​ല​വി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ത​ന്നെ തൊ​ഴി​ലി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ സിഐടിയുവി​ന്‍റെ പി​ൻ​തു​ണ​യോ​ടെ പു​റ​മെ​യു​ള്ള​വ​ർ നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​റു​ള്ള​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തൊ​ഴി​ൽ സ​മ​യ​ത്ത് യാ​തൊ​രു വി​ധ പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ​യാ​ണ് ഇ​വ​രു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി ത​ങ്ക​പ്പ​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts