ഐഎൻടിയുസി തൊഴിലാളിക്ക് മർദ്ദനം;  പ്രതികളെ പോലീസ് രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് നെന്മാറ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ച് ഐഎൻടിയുസി

നെന്മാറ:ഐ.​എ​ൻ.​ടി.​യു.​സി തൊ​ഴി​ലാ​ളിയെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ഒ​ഴി​വാ​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ഐ.​എ​ൻ.​ടി.​യു.​സി., കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നെന്മാറ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 18 ന് ​വ​ക്കാ​വി​ൽ വെ​ച്ച് പേ​ഴും​പാ​റ ഐ.​എ​ൻ.​ടി.​യു.​സി. തൊ​ഴി​ലാ​ളി​യാ​യ പ​ര​മ​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദ്ദി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​ര​മ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പ​ര​മ​ന്‍റെ മൊ​ഴി​യു​ടെ അ​ട​സ്ഥാ​ന​ത്തി​ൽ ആ​ദ്യം മൂ​ന്നു​പേ​ർ​ക്കെ​തി​രെ​യും, പി​ന്നീ​ട് 11 പേ​ർ​ക്കെ​തി​രെ​യും നെന്മാറ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ത്തി​ന് വ​ഴ​ങ്ങി കേ​സി​ൽ ഉ​ൾ​പ്പെ​ട്ട അ​ഞ്ചു​പേ​രെ പ്ര​തി​സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റു​വാ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് ഐ.​എ​ൻ.​ടി.​യു.​സി. പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ച​ത്.

തു​ട​ർ​ന്ന് സി.​ഐ. ടി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ആ​രെ​യും ഒ​ഴി​വാ​ക്കി​ല്ലെ​ന്നും, അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ച​തോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.ഡി.​സി.​സി.​വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സു​മേ​ഷ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ സി.​സി.​സു​നി​ൽ, സ​ജേ​ഷ് ച​ന്ദ്ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​വി​നോ​ദ്, കെ.​ഐ. അ​ബ്ബാ​സ്, രാ​ജീ​വ്,പ​ര​മ​ൻ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts