സ​ഞ്ജു​വി​ന്‍റെ സെ​ഞ്ചു​റി മി​ക​വി​ൽ പൂ​ന​യെ ത​ക​ർ​ത്ത് ഡ​ൽ​ഹി

sanjuപൂ​ന: മ​ല​യാ​ളി​താ​രം സ​ഞ്ജു സാം​സ​ന്‍റെ സെ​ഞ്ചു​റി മി​ക​വി​ൽ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​ന് വ​ന്പ​ൻ​ജ​യം. ഐ​പി​എ​ലി​ൽ റൈ​സിം​ഗ് പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റി​നെ 97 റ​ണ്‍​സി​നാ​ണ് ഡ​ൽ​ഹി മ​റി​ക​ട​ന്ന​ത്. 206 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പൂ​ന 16.1 ഓ​വ​റി​ൽ 108ന് ​എ​ല്ലാ​വ​രും പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. സ​ഞ്ജു​വി​ന്‍റെ സെ​ഞ്ചു​റി​ക്കു പു​റ​മേ മൂ​ന്നു വി​ക്ക​റ്റ് വീ​തം നേ​ടി​യ സ​ഹീ​ർ ഖാ​ൻ, അ​മി​ത് മി​ശ്ര എ​ന്നി​വ​രു​ടെ പ്ര​ക​ട​നം ഡ​ൽ​ഹി വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. സ​ഞ്ജു​വാ​ണ് ക​ളി​യി​ലെ താ​രം.

ര​ഹാ​നെ(10), മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ(20), ഡു​പ്ല​സി(8), രാ​ഹു​ൽ ത്രി​പാ​ഠി(10), ബെ​ൻ സ്റ്റോ​ക്സ്(2), ധോ​ണി(11), ര​ജ​ത് ഭാ​ട്ടി​യ(16) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പൂ​ന ബാ​റ്റിം​ഗ് നി​ര​യു​ടെ സം​ഭാ​വ​ന.നേ​ര​ത്തെ, സ​ഞ്ജു​വി​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ക്രി​സ് മോ​റി​സ് ന​ട​ത്തി​യ ബാ​റ്റിം​ഗ് വെ​ടി​ക്കെ​ട്ടി​ന്‍റെ​യും മി​ക​വി​ൽ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സ് 205 റ​ണ്‍​സ് നേ​ടി. 62 പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു സ​ഞ്ജു​വി​ന്‍റെ സെ​ഞ്ചു​റി.

41 പ​ന്തി​ൽ​നി​ന്ന് അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച സ​ഞ്ജു തു​ട​ർ​ന്നു​ള്ള 21 പ​ന്തി​ൽ സെ​ഞ്ചു​റി​യി​ലെ​ത്തി. ആ​ദം സാം​ന്പ​യെ സി​ക്സ​റി​നു പ​റ​ത്തി​യാ​ണ് സ​ഞ്ജു സെ​ഞ്ചു​റി ആ​ഘോ​ഷി​ച്ച​ത്. തൊ​ട്ട​ടു​ത്ത പ​ന്തി​ൽ പു​റ​ത്താ​യെ​ങ്കി​ലും ഇ​തി​നു മു​ന്പാ​യി 102 റ​ണ്‍​സ് ഇ​ന്നിം​ഗ്സി​ൽ ചേ​ർ​ക്കാ​ർ സ​ഞ്ജു​വി​നു ക​ഴി​ഞ്ഞു. എ​ട്ടു ബൗ​ണ്ട​റി​ക​ളും അ​ഞ്ചു സി​ക്സ​റു​ക​ളും സ​ഞ്ജു​വി​ന്‍റെ ഇ​ന്നിം​ഗ്സി​നു ചാ​രു​ത​യേ​കി.

ക്രി​സ് മോ​റി​സ് ഒ​ന്പ​തു പ​ന്തി​ൽ​നി​ന്ന് 38 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്നു.പ്രീ​മി​യ​ർ ലീ​ഗി​ൽ സ​ഞ്ജു​വി​ന്‍റെ ക​ന്നി സെ​ഞ്ചു​റി​യാ​ണി​ത്. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് പ​ത്താം സീ​സ​ണി​ലെ ആ​ദ്യ സെ​ഞ്ചു​റി​യാ​ണ് സ​ഞ്ജു കു​റി​ച്ച​ത്.

Related posts