വിസ്മയങ്ങൾ കടലിലും: ആ​ഴ​ക്ക​ട​ലി​ല്‍ വി​സ്മ​യ​മൊ​രു​ക്കി നാ​വി​ക​സേ​ന

ആ​ഴ​ക്ക​ട​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു​പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി. പ്രാ​ണ​ര​ക്ഷാ​ര്‍​ഥം കേ​ഴു​ന്ന ഇ​യാ​ള്‍​ക്കു മു​ക​ളി​ല്‍, അ​റി​യി​പ്പ് കി​ട്ടി​യ​ത് അ​നു​സ​രി​ച്ച് ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യു​ടെ ചേ​ത​ക് ഹെ​ലി​കോ​പ്ട​ര്‍ വ​ട്ട​മി​ട്ടു പ​റ​ന്നു. നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ചേ​ത​കി​ന്‍റെ പൈ​ല​റ്റ് ല​ഫ്. ക​മാ​ന്‍​ഡ​ര്‍ ഹെ​ലി കോ​പ്ട​ര്‍ നി​യ​ന്ത്രി​ച്ച് നി​ര്‍​ത്തി. വ​ട​ത്തി​ല്‍ (വി​ന്‍​ച്ച്) തൂ​ങ്ങി താ​ഴേ​ക്ക് ഇ​റ​ങ്ങു​ന്ന ഡൈ​വ​ര്‍. ആ ​വ​ട​ത്തി​ല്‍ (വി​ന്‍​ച്ച്) പി​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ സു​ര​ക്ഷി​ത​മാ​യി മു​ക​ളി​ലെ​ത്തി​ച്ചു. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി അ​യാ​ളു​മാ​യി ഹെ​ലി​കോ​പ്ട​ര്‍ പ​റ​ന്നു​യ​ര്‍​ന്നു.

ഇ​ന്ത്യ​ന്‍ ഓ​ഷ്യ​ന്‍ ഷി​പ്പ് (ഐ​ഒ​എ​സ്) സാ​ഗ​ര്‍’ പ​ദ്ധ​തി​യു​ടെ ര​ണ്ടാം പ​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നാ​വി​ക​ര്‍ അ​റ​ബി​ക്ക​ട​ലി​ല്‍ എ​യ​ര്‍ ക്രൂ ​ഡൈ​വിം​ഗ് ന​ട​ത്തി​യ​ത്. അ​റ​ബി​ക്ക​ട​ലി​ല്‍ 5.35 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ന​ട​ത്തി​യ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ള്‍ നാ​വി​ക​സേ​ന​യു​ടെ ക​ട​ലി​ലെ ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ക​രു​ത്തു തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു.

കൊ​ച്ചി​യി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം നാ​വി​ക​സേ​ന​യു​ടെ ഐ​എ​ന്‍​എ​സ് സു​ന​യ​ന​യി​ല്‍ രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ നേ​വ​ല്‍ ജെ​ട്ടി​യി​ല്‍ നി​ന്ന് ക​ട​ലി​ലേ​ക്ക് പു​റ​പ്പെ​ടു​മ്പോ​ള്‍ ഇ​ത്ര​യ​ധി​കം വി​സ്മ​യം നാ​വി​ക​സേ​ന ഒ​രു​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്ന് ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​ല്ല. അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ കാ​ഴ്ച​ക്കാ​ര​നെ ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തു​ന്ന​തു ത​ന്നെ​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ നേ​വി​യു​ടെ എ​യ​ര്‍ ക്രൂ ​ഡൈ​വിം​ഗ്. ഹെ​ലി​കോ​പ്റ്റ​റി​ല്‍ ക​ട​ലി​ല്‍ ന​ട​ത്തു​ന്ന ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​മാ​ണി​ത്. ഇ​ന്ത്യ​ന്‍ നേ​വി​യു​ടെ ചേ​ത​ക് ഹെ​ലി​കോ​പ്റ്റ​റാ​ണ് പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ഹെ​ലി​കോ​പ്റ്റ​റി​ല്‍ നി​ന്ന് റോ​പ്പ് മാ​ര്‍​ഗം ക​ട​ലി​ലേ​ക്ക് ചാ​ടി​യി​റ​ങ്ങി ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഡെ​മോ​യാ​ണ് നാ​വി​ക​ര്‍ കാ​ഴ്ച​വ​ച്ച​ത്. മി​ക​ച്ച നീ​ന്ത​ല്‍, ഡൈ​വിം​ഗ് പ​രി​ച​യം, അ​സാ​മാ​ന്യ​മാ​യ ധൈ​ര്യം, ശാ​രീ​രി​ക ശേ​ഷി, വേ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള ക​ഴി​വ്, പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള ശേ​ഷി ഇ​വ​യെ​ല്ലാം ക​ട​ലി​ല്‍ ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന ഓ​രോ നാ​വി​ക​നെ​യും വ്യ​ത്യ​സ്ത​നാ​ക്കു​ന്നു.

തി​ര​മാ​ല​ക​ളെ പി​ന്നി​ലാ​ക്കി ഐ​എ​ന്‍​എ​സ് സു​ന​യ​ന​യു​ടെ ക്യാ​പ്ട​ന്‍ സി​ദ്ധാ​ര്‍​ഥ് ചൗ​ധ​രി സു​ഗ​മ​മാ​യ യാ​ത്ര​യൊ​രു​ക്കി​യ​പ്പോ​ള്‍ നീ​ല​യും പ​ച്ച​യു​മാ​യി നി​റം മാ​റു​ന്ന ക​ട​ലി​ല്‍ ചെ​റു​വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും പ​ല​യി​ട​ങ്ങ​ളി​ലാ​യി മീ​ന്‍​പി​ടി​ക്കു​ന്ന​തു കാ​ണാ​മാ​യി​രു​ന്നു. ചെ​റു​ബോ​ട്ടു​ക​ള്‍ ക​ണ്ട​തോ​ടെ ക​പ്പ​ലി​ല്‍ നി​ന്ന് ശ​ബ്ദ​സ​ന്ദേ​ശ​മെ​ത്തി. ഉ​ട​ന്‍ ത​ന്നെ ക​പ്പ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള തോ​ക്കു​ക​ള്‍​ക്ക് അ​ടു​ത്തേ​ക്ക് നാ​വി​ക​രെ​ത്തി. മ​റ്റ് അ​പ​ക​ട​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് ക​പ്പ​ല്‍ മു​ന്നോ​ട്ട് നീ​ങ്ങി​ത്തു​ട​ങ്ങി​യ​ത്.

മി​ക​വ് തെ​ളി​യി​ച്ച് നാ​വി​ക​രു​ടെ ജാ​ക്ക് സ്റ്റേ
​അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ ഒ​രു ക​പ്പ​ലി​ല്‍ നി​ന്ന് മ​റ്റൊ​രു ക​പ്പ​ലി​ലേ​ക്ക് ആ​ളു​ക​ളെ​യോ ആ​യു​ധ​ങ്ങ​ളോ സാ​ധ​ന​ങ്ങ​ളോ കൈ​മാ​റു​ന്ന രീ​തി​യാ​ണു ജാ​ക്ക് സ്‌​റ്റേ. ഐ​എ​ന്‍​എ​സ് സു​ന​യ​ന മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തി​നി​ടെ ഏ​റെ വൈ​കാ​തെ ത​ന്നെ ഇ​ട​തു​വ​ശ​ത്താ​യി ഐ​എ​ന്‍​എ​സ് തീ​റു​മെ​ത്തി. മ​ല​യാ​ളി​യാ​യ ടി​ജോ ആ​യി​രു​ന്നു ഐ​എ​ന്‍​എ​സ് തീ​റി​ന്‍റെ ക്യാ​പ്ട​ന്‍.

സ​മാ​ന്ത​ര​മാ​യി നീ​ങ്ങു​ന്ന ക​പ്പ​ലു​ക​ള്‍​ക്കി​ട​യി​ലെ ദൂ​രം 15 മീ​റ്റ​ര്‍ മാ​ത്രം. മോ​ക്ക് ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യം സാ​ധ​ന​ങ്ങ​ളാ​ണ് കൈ​മാ​റി​യ​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി ഐ​എ​ന്‍​എ​സ് തീ​റി​ല്‍ നി​ന്ന് ഐ​എ​ന്‍​എ​സ് സു​ന​യ​ന​യി​ലേ​ക്ക് വെ​ടി​യു​തി​ര്‍​ത്ത ശേ​ഷം ക​യ​ര്‍ എ​റി​ഞ്ഞു കൊ​ടു​ത്തു.

ക​യ​റു​ക​ള്‍ പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ച ശേ​ഷം ഭാ​ര​ക്ക​ട്ട​ക​ള്‍ കൊ​ണ്ട് ബ​ല​പ​രി​ശോ​ധ​ന ന​ട​ത്തി തീ​റി​ല്‍ നി​ന്ന് ക​യ​ര്‍​മാ​ര്‍​ഗം സു​ന​യ​ന​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ള്‍ കൈ​മാ​റി. തു​ട​ര്‍​ന്ന് സു​ന​യ​ന​യി​ല്‍ നി​ന്ന് പ​രി​ക്കേ​റ്റ ആ​ളെ തീ​റി​ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഡെ​മോ​യും നാ​വി​ക​ര്‍ കാ​ഴ്ച​വ​ച്ചു.

സു​ന​യ​ന​യി​ല്‍ നി​ന്ന് ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ക​ട​ലി​ല്‍ ഇ​റ​ക്കി​യ ചെ​റു ബോ​ട്ടി​ല്‍ ക​യ​റ്റി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ​യും ശ​ത്രു​ക്ക​ളെ വെ​ടി​യു​തി​ര്‍​ത്ത് വീ​ഴ്ത്തു​ന്ന​തി​ന്‍റെ​യു​മൊ​ക്കെ പ്ര​ക​ട​ന​ങ്ങ​ള്‍ നെ​ഞ്ചി​ടി​പ്പോ​ടെ​യെ നോ​ക്കി​നി​ല്‍​ക്കാ​ന്‍ ക​ഴി​യൂ. ദ​ക്ഷി​ണ നാ​വി​ക സേ​നാ വ​ക്താ​വ്
അ​തു​ല്‍ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ള്‍ സം​യോ​ജി​പ്പി​ച്ച​ത്.

ഐ​ഒ​എ​സ് സാ​ഗ​ര്‍ പ​ദ്ധ​തി
ഇ​ന്ത്യ​ന്‍ സ​മു​ദ്ര​മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സ​മു​ദ്ര പ​ങ്കാ​ളി​ത്തം ശ​ക്ത​മാ​ക്കാ​ന്‍ നാ​വി​ക​സേ​ന ആ​വി​ഷ്‌​ക​രി​ച്ച ഇ​ന്ത്യ​ന്‍ ഓ​ഷ്യ​ന്‍ ഷി​പ്പ് (ഐ​ഒ​എ​സ്) സാ​ഗ​ര്‍ പ​ദ്ധ​തി​യു​ടെ ര​ണ്ടാം പ​തി​പ്പി​നാ​ണ് കൊ​ച്ചി​യി​ല്‍ തു​ട​ക്ക​മാ​യ​ത്. ഐ​ഒ​എ സ് (​ഇ​ന്ത്യ​ന്‍ ഓ​ഷ്യ​ന്‍ ഷി​പ്പ്) സാ​ഗ​ര്‍ എ​ന്ന് പേ​രി​ട്ട ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യു​ടെ പ​ട​ക്ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് സു​ന​യ​ന​യി​ല്‍ ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ പ​രി​ശീ​ല​നം. ഇ​ന്ത്യ​ന്‍ മ ​ഹാ​സ​മു​ദ്ര മേ​ഖ​ല​യി​ലെ 16 അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ നാ​വി​ക​രാ​ണ് സം​യു​ക്ത പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

മേ​ഖ​ല​യി​ലെ സ​മു​ദ്ര​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പൊ​തു​വാ​യ വെ​ല്ലു​വി​ളി​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​നു​മു​ള്ള ഊ​ര്‍​ജി​ത പ​രി​ശീ​ല​ന​മാ​ണു ഐ​ഒ​എ​സ് സാ​ഗ​റി​ന്‍റെ പ്ര​ത്യേ​ക​ത. കൊ​ച്ചി​യി​ലെ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കു​ശേ​ഷം അ​ടു​ത്ത ആ​ഴ്ച ക​പ്പ​ല്‍ മും​ബൈ​യി​ലേ​ക്ക് പോ​കും. തു​ട​ര്‍​ന്ന് ഒ​രു മാ​സ​ത്തോ​ളം ഇ​ന്ത്യ​യു​ടെ സൗ​ഹൃ​ദ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നാ​വി​ക​ര്‍ ഇ​ന്ത്യ​ന്‍ നാ​വി​സേ​ന അം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ക​പ്പ​ലി​ല്‍ ക​ട​ല്‍ ദൗ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടും. യാ​ത്ര​യ്ക്കി​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ തു​റ​മു​ഖ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന ക​പ്പ​ല്‍ സ​മു​ദ്ര ഏ​ജ​ന്‍​സി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന രീ​തി​ക​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യും.

ഇ​ക്കു​റി തെ​ക്കു കി​ഴ​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണു ഐ​ഒ​എ​സ് സാ​ഗ​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യാ​ത്ര.​കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സാ​ഗ​ര്‍(​സെ​ക്യൂ​രി​റ്റി ആ​ന്‍​ഡ് ഗ്രോ​ത് ഫോ​ര്‍ ഓ​ള്‍ ഇ​ന്‍ ദ് ​റീ​ജ​ന്‍), മ​ഹാ​സാ​ഗ​ര്‍ (മ്യൂ​ച്ച​ല്‍ ആ​ന്‍​ഡ് ഹോ​ളി​സ്റ്റി​ക് അ​ഡ്വാ​ന്‍​സ്‌​മെ​ന്‍റ് ഫോ​ര്‍ സെ​ക്യൂ​രി​റ്റി എ​ക്രോ​സ് ദ് ​റീ​ജ​ന്‍​സ്) ല​ക്ഷ്യ​ങ്ങ​ള്‍​ക്കു കൂ​ടി ഊ​ന്ന​ല്‍ ന​ല്‍​കി​യാ​ണു ഐ​ഒ​എ​സ് സാ​ഗ​ര്‍ പ​ദ്ധ​തി.

സീ​മാ മോ​ഹ​ൻ​ലാ​ൽ

Related posts

Leave a Comment