ജ​ഡ്ജി​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രേ ക​രി​ഓ​യി​ൽ ഒഴിച്ച ​ഘു​നാ​ഥ​ൻ നാ​യ​ർ നാ​ലു വ​ർ​ഷം മുമ്പ്‌ നാ​ടു​വി​ട്ട് പോയതാണെന്ന് കുടുംബം; പ്ര​തി​യെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു

എ​രു​മേ​ലി: ജെ​സ്ന​യു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ചെ​ന്നാ​രോ​പി​ച്ച് ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രെ ക​രി​ഓ​യി​ൽ ഒ​ഴി​ച്ച പ്ര​തി​യെ​ക്കു​റി​ച്ച് എ​രു​മേ​ലി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

എ​രു​മേ​ലി സ്വ​ദേ​ശി ആ​യി​രു​ന്ന പ്ര​തി നാ​ല് വ​ർ​ഷം മു​ന്പ് നാ​ടു​വി​ട്ട​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന​ലെ​യാ​ണ് ഹൈ​ക്കോ​ട​തി മു​റ്റ​ത്ത് ജ​ഡ്ജി​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രെ ക​രി ഓ​യി​ൽ ഒ​ഴി​ച്ച് എ​രു​മേ​ലി സ്വ​ദേ​ശി ര​ഘു​നാ​ഥ​ൻ നാ​യ​ർ അ​റ​സ്റ്റി​ലാ​യ​ത്.

ഇ​തേ​തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​രം എ​രു​മേ​ലി പോ​ലീ​സ് ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

എ​രു​മേ​ലി മ​ണി​പ്പു​ഴ​യി​ലാ​ണ് പ്ര​തി ര​ഘു​നാ​ഥ​ൻ നാ​യ​രും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും ഉ​ൾ​പ്പെ​ട്ട കു​ടും​ബം ക​ഴി​ഞ്ഞി​രു​ന്ന​ത്. ര​ഘു​നാ​ഥ​ൻ നാ​യ​ർ നാ​ലു വ​ർ​ഷം മു​ന്പ് നാ​ടു​വി​ട്ട് പോ​യെ​ന്നാ​ണ് കു​ടും​ബം അ​റി​യി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

നി​ര​വ​ധി ത​വ​ണ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ര​ഘു​നാ​ഥ​ൻ നാ​യ​ർ ജെ​സ്ന​യു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് വി​വാ​ദം നി​റ​ഞ്ഞ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി ആ​യി​രു​ന്ന ജെ​സ്ന​യെ മൂ​ന്ന് വ​ർ​ഷം മു​ന്പാ​ണ് കാ​ണാ​താ​യ​ത്.

ഇ​തി​നോ​ട​കം വി​വി​ധ ത​ല​ങ്ങ​ളി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി പോ​ലു​മു​ണ്ടാ​യി​ല്ല. അ​തേ​സ​മ​യം പോ​ലീ​സി​ന്‍റെ വി​ശ്വാ​സ്യ​ത​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ആ​ക്ഷേ​പ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

Related posts

Leave a Comment