വ​നി​താ മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ച്ആ​ലോ​ചി​ക്കും: പി.​കെ. ശ്രീ​മ​തി

ക​ണ്ണൂ​ർ: ഗ​ണേ​ശ് കു​മാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ പ​രാ​തി കൊ​ടു​ക്ക​ലും പ​രാ​തി പി​ൻ​വ​ലി​ക്ക​ലും ഒ​രു​മി​ച്ചാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ൽ ഇ​ട​പെ​ടേ​ണ്ടി വ​ന്നി​ട്ടി​ല്ലെ​ന്നും സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​വും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​യു​മാ​യ പി.​കെ. ശ്രീ​മ​തി. ആ​ന്തൂ​ർ വി​ഷ​യ​ത്തി​ലും ന​വീ​ൻ ബാ​ബു വി​ഷ​യ​ത്തി​ലും പാ​ർ​ട്ടി കാ​ണി​ച്ച​ത് തു​ല്യ​നീ​തി​യാ​ണെ​ന്നും അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം വ​നി​താ മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്നും പി.​കെ. ശ്രീ​മ​തി ദീ​പി​ക​യ്ക്ക് അ​നു​വ​ദി​ച്ച പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

? ക​ണ്ണൂ​രി​ൽ സി​പി​എ​മ്മി​ന്‍റെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളാ​യ പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും സി​പി​എ​മ്മി​ന്‍റെ മു​ൻ നേ​താ​ക്ക​ൾ ത​ന്നെ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന​ത്. സി​പി​എം കോ​ട്ട​ക​ളി​ൽ വി​ള്ള​ൽ വീ​ഴ്ത്തു​മോ

എ​ൽ​ഡി​എ​ഫി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​ണ് പ​യ്യ​ന്നൂ​രും ത​ളി​പ്പ​റ​മ്പും. എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ച്ച പാ​ര​മ്പ​ര്യ​മാ​ണ് ഈ ​മ​ണ്ഡ​ല​ങ്ങ​ൾ​ക്കു​ള്ള​ത്. ഇ​ത്ത​വ​ണ​യും ഇ​വി​ടെ വി​ജ​യം ആ​വ​ർ​ത്തി​ക്കും. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ൾ ഭൂ​രി​പ​ക്ഷം വ​ർ​ധി​ക്കും. നി​ല​വി​ൽ സി​പി​എ​മ്മി​നെ ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​മാ​ണ് പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ തി​രി​ച്ച​റി​ഞ്ഞു ക​ഴി​ഞ്ഞു. അ​തി​നാ​ൽ, അ​വ​ർ ഒ​റ്റ​ക്കെ​ട്ടാ​ണ്. പ​യ്യ​ന്നൂ​രി​ൽ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ​യും ത​ളി​പ്പ​റ​മ്പി​ൽ ടി.​കെ. ഗോ​വി​ന്ദ​ന്‍റെ​യും സ്ഥാ​നാ​ർ​ഥി​ത്വം സി​പി​എം ഇ​തു​വ​രെ ഗൗ​ര​വ​മാ​യി​ട്ട് ക​ണ്ടി​ട്ടി​ല്ല.

? ആ​ന്തൂ​ർ സാ​ജ​ന്‍റെ വി​ഷ​യ​ത്തി​ലും പി.​കെ. ശ്യാ​മ​ള​യു​ടെ കാ​ര്യ​ത്തി​ലും എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പി.​പി. ദി​വ്യ​യു​ടെ പേ​രി​ലും എ​ടു​ത്ത ന​ട​പ​ടി​ക​ൾ​ക്ക് ര​ണ്ട് നീ​തി​യാ​ണോ

ര​ണ്ടു പ്ര​ശ്ന​ങ്ങ​ളും എ​ത്ര​യോ മു​മ്പ് ന​ട​ന്ന​താ​ണ്. ആ​ന്തൂ​ർ വി​ഷ​യം ന​ട​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ര​ണ്ടു​കൊ​ല്ലം മു​മ്പാ​ണ് പി.​പി. ദി​വ്യ​യു​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഈ ​ര​ണ്ടു​വി​ഷ​യ​ങ്ങ​ളും ഉ​യ​ർ​ത്തി​ക്കാ​ട്ടി വി​വാ​ദ​മു​ണ്ടാ​ക്കാ​നാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്ന​ത്. ഈ ​വി​ഷ​യ​ങ്ങ​ൾ പാ​ർ​ട്ടി പ​ണ്ടേ ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്ത​തും യു​ക്തി​പൂ​ർ​വം ന​ട​പ​ടി കൈ​ക്കൊ​ണ്ട​തു​മാ​ണ്. അ​ത് പ്ര​വ​ർ​ത്ത​ക​ർ​ക്ക​റി​യാം. ഈ ​വി​ഷ​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി കൊ​ണ്ടു​വ​രാ​നു​ള്ള എ​തി​രാ​ളി​ക​ളു​ടെ ശ്ര​മം വി​ഫ​ല​മാ​കു​ക​യേ​യു​ള്ളൂ.

? തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ വ​നി​ത​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ല്കു​ന്നി​ല്ലേ

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​ത​ക​ളു​ടെ പ്രാ​തി​നി​ധ്യം ഏ​റെ ഇ​ല്ലെ​ന്ന കാ​ര്യം ശ​രി​യാ​ണ്. 140 മ​ണ്ഡ​ല​ങ്ങ​ളി​ൽ 10 ശ​ത​മാ​നം പോ​ലും സീ​റ്റ് വ​നി​ത​ക​ൾ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. ഉ​റ​പ്പു​ള്ള സീ​റ്റു​ക​ളി​ല​ല്ല പ​ല രാ​ഷ്‌​ട്രീ​യ പ​ർ​ട്ടി​ക​ളും വ​നി​ത​ക​ളെ മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സി​നേ​ക്കാ​ളും ലീ​ഗി​നേ​ക്കാ​ളും വ​നി​ത​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ല്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ വ​നി​ത​ക​ൾ​ക്ക് മ​ത്സ​രി​ക്കാ​ൻ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്നി​ല്ല​യെ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. എ​ൽ​ഡി​എ​ഫി​ൽ കൊ​ടു​ക്കു​ന്ന പ്ര​ധാ​ന്യം പ്ര​തി​പ​ക്ഷ​ത്ത് വ​നി​ത​ക​ൾ​ക്ക് കൊ​ടു​ക്കു​ന്നി​ല്ല.
? ഇ​ട​തു​പ​ക്ഷം സ്ത്രീ​പ​പ​ക്ഷ​മാ​യി​രു​ന്നോ ക​ഴി​ഞ്ഞ 10 വ​ർ​ഷം. മൂ​ന്നാം ഭ​ര​ണം വ​ന്നാ​ൽ വ​നി​താ മു​ഖ്യ​മ​ന്ത്രി​യു​ണ്ടാ​കു​മോ

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി സ്ത്രീ​പ​ക്ഷം ചേ​ർ​ന്നാ​ണ് സ​ർ​ക്കാ​ർ പ​ല പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കി​യ​ത്. വ​നി​ത​ക​ൾ​ക്ക് പ​ല​വി​ധ​ത്തി​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി. സ്ത്രീ​ക​ൾ​ക്ക് ജീ​വി​ത​മാ​ർ​ഗം ക​ണ്ടെ​ത്താ​നു​ള്ള ഒ​രു വ​ഴി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​രി​ക​യെ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം. മൂ​ന്നാം ത​വ​ണ​യും എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രും. അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം വ​നി​താ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാം.

? അ​തി​ജീ​വി​ത​ക​ളോ​ടൊ​പ്പം നി​ൽ​ക്കു​മ്പോ​ഴും ഗ​ണേ​ശ് കു​മാ​റി​ന്‍റെ വി​ഷ​യ​ത്തി​ൽ വീ​ഴ്ച പ​റ്റി​യോ

ഗ​ണേ​ശ് കു​മാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ പ​രാ​തി കൊ​ടു​ക്ക​ലും പ​രാ​തി പി​ൻ​വ​ലി​ക്ക​ലും ഒ​രു​മി​ച്ചാ​യി​രു​ന്നു. അ​തി​നാ​ൽ, ഇ​ട​പെ​ടേ​ണ്ടി വ​ന്നി​ട്ടി​ല്ല. പ​രാ​തി കൊ​ടു​ത്തി​ട്ട് പി​ൻ​വ​ലി​ച്ചാ​ൽ എ​ങ്ങ​നെ ഇ​ട​പെ​ടാ​ൻ പ​റ്റും. പ്ര​തി​ക​രി​ക്കാ​നു​ള്ള ഒ​രു സ​മ​യം പോ​ലും ല​ഭി​ച്ചി​ല്ല. ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഭേ​ദ​മെ​ന്യേ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ഞാ​ൻ പ്ര​തി​ക​രി​ക്കാ​റു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ൽ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളാ​യ ഞ​ങ്ങ​ൾ​ക്കു​ള്ള​ത്.

? വ​നി​താ നേ​താ​ക്ക​ൾ​ക്കെ​തി​രേ​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണം
രാ​ഷ്‌​ട്രീ​യ​രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന വ​നി​ത​ക​ൾ​ക്കെ​തി​രേ രൂ​ക്ഷ​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് ഇ​ട​തു​പ​ക്ഷ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത​ക​ൾ​ക്ക്. ആ​ര്യ രാ​ജേ​ന്ദ്ര​ൻ, ചി​ന്ത ജെ​റോം, യു. ​പ്ര​തി​ഭ എം​എ​ൽ​എ എ​ന്നി​വ​രെ ബീ​ഭ​ത്സ​മാ​യ രീ​തി​യി​ലാ​ണ് ആ​ക്ര​മി​ക്കു​ന്ന​ത്. രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളാ​ണ് ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. വ​നി​താ നേ​താ​ക്ക​ളെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ് വ​ല​തു​പ​ക്ഷ രാ​ഷ്‌​ട്രീ​യ​ക്കാ​ർ ചെ​യ്യു​ന്ന​ത്.

റെ​നീ​ഷ് മാ​ത്യു

Related posts

Leave a Comment