മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ജ്യോതിഷനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ പുറക്കാട് പുത്തൻപറമ്പിൽ രാജേഷ് രാമചന്ദ്രനാ(39)ണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ മാതാവുമായി അടുപ്പത്തിലായ പ്രതി മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടിയും മാതാവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയാണ് അതിക്രമം നടത്തിയത്.
മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ്.വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ വിഷ്ണു അജയ്, എഎസ്ഐ റിയാസ്, സിപിഒ മാരായ അരുൺ ഭാസ്കർ, ഉണ്ണികൃഷ്ണപിള്ള, വിനീത് എന്നിവർ തമിഴ്നാട് സേലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
