മൂ​ന്ന​ടി പൊ​ക്ക​ക്കാ​രി​യാ​യ ജാ​നു​വി​ന് ഇ​നി അ​ഞ്ച​ടി  പൊ​ക്ക​ക്കാ​ര​നാ​യ വ​ത്സ​ൻ ജീ​വി​ത​പ​ങ്കാ​ളി​യാ​കും

വ​ട​ക്ക​ഞ്ചേ​രി: മൂ​ന്ന​ടി പൊ​ക്ക​ക്കാ​രി​യാ​യ ജാ​നു​വി​ന് ഇ​നി അ​ഞ്ച​ടി പൊ​ക്ക​ക്കാ​ര​നാ​യ വ​ത്സ​ൻ ജീ​വി​ത​പ​ങ്കാ​ളി​യാ​കും. പി​എ​ൻ​സി മേ​നോ​ൻ ചെ​യ​ർ​മാ​ൻ എ​മി​ര​റ്റ​സാ​യ ശ്രീ​കു​റു​ന്പ ട്ര​സ്റ്റ് നാ​ളെ മൂ​ല​ങ്കോ​ട് ന​ട​ത്തു​ന്ന സ​മൂ​ഹ​വി​വാ​ഹ​ത്തി​ലാ​ണ് കി​ഴ​ക്ക​ഞ്ചേ​രി പു​ത്ത​ൻ​കു​ള​ന്പ് പ​രേ​ത​നാ​യ വേ​ലു​വി​ന്‍റെ മ​ക​ൾ ജാ​നു​വി​ന്‍റെ ക​ഴു​ത്തി​ൽ എ​രി​മ​യൂ​ർ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ വ​ത്സ​ൻ മി​ന്നു​ചാ​ർ​ത്തു​ക.

രാ​വി​ലെ ഒ​ന്പ​തി​ന് ട്ര​സ്റ്റി​ന്‍റെ മൂ​ല​ങ്കോ​ടു​ള്ള ശ്രീ​കു​റു​ന്പ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ലാ​ണ് സ​മൂ​ഹ​വി​വാ​ഹം. വി​വി​ധ തു​റ​ക​ളി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ സ​മൂ​ഹ​വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ജാ​നു ഉ​ൾ​പ്പെ​ടെ ഇ​രു​പ​തു യു​വ​തി​ക​ളു​ടെ വി​വാ​ഹ​മാ​ണ് നാ​ളെ ന​ട​ക്കു​ക.

അ​മ്മ ല​ക്ഷ്മി​യു​ടെ​യും സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ജാ​നു. കെ​ട്ടി​ട​നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ത്സ​നും ജാ​നു​വും ത​മ്മി​ൽ ഏ​റെ​നാ​ള​ത്തെ സ്നേ​ഹ​ബ​ന്ധ​മു​ണ്ട്. അ​താ​ണ് പി​ന്നീ​ട് കു​ടും​ബ​ജീ​വി​ത​ത്തി​ലേ​ക്ക് ഒ​ന്നി​ക്കു​ന്ന​തി​നു ത​യാ​റാ​യ​ത്.

വ​ട​ക്ക​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു​ള്ള യു​വ​തി​ക​ളാ​ണ് സ​മൂ​ഹ​വി​വാ​ഹ​ത്തി​ൽ വി​വാ​ഹി​ത​രാ​കു​ന്ന ഇ​രു​പ​തു​പേ​രും. ഇ​തി​നാ​ൽ ര​ണ്ടു പ​ഞ്ചാ​യ​ത്തി​ന്‍റെ​യും എ​ല്ലാ ദി​ക്കു​ക​ളി​ലു​മു​ണ്ട് വി​വാ​ഹ​തി​ര​ക്കും ആ​ഘോ​ഷ​ങ്ങ​ളും.

Related posts