നെയ്യാറ്റിന്‍കരയിലെ ആത്മഹത്യയില്‍ വഴിത്തിരിവ്! മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് ആത്മഹത്യാക്കുറിപ്പ്; ഭര്‍ത്താവ് ചന്ദ്രന്‍ കസ്റ്റഡിയില്‍

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ അ​മ്മ​യും മ​ക​ളും ജ​പ്തി ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വ്. മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ലേ​ഖ​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി.

ജ​പ്തി ന​ട​പ​ടി​ക​ളാ​യി​ട്ടും ഭ​ർ​ത്താ​വ് ച​ന്ദ്ര​ൻ ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യും ഇ​തി​ൽ പ​റ​യു​ന്നു. തീ​കൊ​ളു​ത്തി മ​രി​ച്ച മു​റി​യു​ടെ ചു​മ​രി​ൽ ഒ​ട്ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു കു​റി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

സ്ഥ​ലം വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ ത​ട​സം നി​ന്നെ​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ച​ന്ദ്ര​ൻ, അ​മ്മ കൃ​ഷ്ണ​മ്മ, ച​ന്ദ്ര​ന്‍റെ സ​ഹോ​ദ​രി എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts