രാ​ഷ്ട്ര​പ​തി​യെ ബോംബ് വച്ച്  വ​ധി​ക്കു​മെ​ന്ന്  ​ഭീ​ഷ​ണി മു​ഴ​ക്കി​യ പൂ​ജാ​രി ജ​യ​രാ​മന് ജാമ്യം

തൃ​ശൂ​ർ: രാ​ഷ്ട്ര​പ​തി​യെ വ​ധി​ക്കു​മെ​ന്ന് ഫോ​ണി​ലൂ​ടെ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത പൂ​ജാ​രി​ക്ക് ജാ​മ്യം കി​ട്ടി. ചി​റ​യ്ക്ക​ൽ ക്ഷേ​ത്രം പൂ​ജാ​രി ജ​യ​രാ​മ​നെ​യാ​ണ് ജാ​മ്യ​ത്തി​ൽ വി​ട്ട​ത്. രാ​ഷ്ട്ര​പ​തി റാം​നാ​ഥ് കോ​വി​ന്ദ് തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ പ​രി​പാ​ടി​ക്കെ​ത്തു​ന്പോ​ൾ ബോം​ബ് വെ​ച്ച് വ​ധി​ക്കു​മെ​ന്ന് ജ​യ​രാ​മ​ൻ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​മു​ഴ​ക്കി​യി​രു​ന്നു.

ഇ​തെ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തു.  രാ​ഷ്ട്ര​പ​തി തൃ​ശൂ​രി​ലും ഗു​രു​വാ​യൂ​രി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി തി​രി​കെ പോ​കും വ​രെ മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യ്ക്ക് ഇ​യാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ച​ത്.

 

Related posts