പോലീസ് എന്തൊക്കെയോ മറ‍യ്ക്കുന്നു..!  ശ്രീ​ജി​വി​ന്‍റെ മ​ര​ണം സി​ബി​ഐ  അ​ന്വേ​ഷി​ക്ക​ണം; കേ​സി​ൽ പോ​ലീ​സ് ഒ​ത്തു ക​ളി​ച്ചു​വെ​ന്ന്  ജ​സ്റ്റി​സ് ജെ.​ബി.​ കോ​ശി

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ജി​വി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ മു​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ജെ.​ബി.​ കോ​ശി. ശ്രീ​ജി​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സ് ഒ​ത്തു ക​ളി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പോ​ലീ​സ് രേ​ഖ​ക​ൾ ന​ൽ​കാ​തെ നി​സ​ഹ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടാ​ൻ ഇ​ട​യാ​ക്കി​യെ​ന്നും ജെ.​ബി. കോ​ശി വ്യ​ക്ത​മാ​ക്കി. ശ്രീ​ജി​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സ് എ​ന്തൊ​ക്കെ​യൊ കാ​ര്യ​ങ്ങ​ൾ മ​റ​ച്ച് വ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts