ചേട്ടന്‍ അനിയന് കൊടുത്തത് എട്ടിന്റെ പണി; ലോകത്തിലെ വീതികുറഞ്ഞ വാസയോഗ്യമായ ആദ്യ ഭവനത്തിന്റെ കഥ

പൊതുവെ ഏവരും ഏറ്റവുമധികം വിശ്വസിക്കുന്നത് തങ്ങളുടെ കൂടെപ്പിറപ്പുകളെയാണ്. സഹോദരങ്ങള്‍ക്കുവേണ്ടി എന്തിനും ഏതിനും ഒപ്പം നില്‍ക്കാന്‍ ആര്‍ക്കും മടിയുമുണ്ടാവില്ല. എന്നാല്‍, പരസ്പരം കണ്ടുകൂടാത്ത സഹോദരങ്ങളും വിരളമല്ല. അത്തരത്തിലൊരു വഴക്കിന്റെ കഥയാണ് ബെയ്‌റൂട്ടിലെ സഹോദരന്മാരുടേത്. മെഡിറ്ററേനിയന്‍ കടലിലെ കാഴ്ചകള്‍ കണ്ട് രസിക്കാവുന്ന വീടുണ്ടാ യിരുന്ന ജ്യേഷ്ഠന് ഒരുഗ്രന്‍ പണിയാണ് അനുജന്‍ നല്കിയത്. താന്‍ ഇനി കടലു കാണണ്ട എന്ന രീതിയില്‍ ജ്യേഷ്ഠന്റെ വീടിനുമുന്നില്‍ ഒരു കെട്ടിടം നിര്‍മിച്ചു, അതും 1954ല്‍.

അസൂയയുടെ കെട്ടിടം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന 14 മീറ്റര്‍ ഉയരവും ഒരു മീറ്ററില്‍ താഴെ വീതിയുമുള്ള ഈ കെട്ടിടം ലോകത്തിലെ ഏറ്റവും വീതി കുറഞ്ഞ വാസയോഗ്യമായ ആദ്യ ഭവനം എന്ന ഖ്യാതി നേടിയെടുത്തു. ഒരു കപ്പലിന്റെ രൂപമുള്ള കെട്ടിടത്തിന്റെ രണ്ടു ഭിത്തികള്‍ തമ്മിലുള്ള ഉള്ളകലം 60 സെന്റീമീറ്ററേയുള്ളൂ.

Related posts