കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ തെ​ര​യ​ലും പ്ര​ച​രി​പ്പി​ക്ക​ലും ; ഒ​രാ​ൾഅ​റ​സ്റ്റി​ൽ; 9 മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തു


തൃ​ശൂ​ർ: അ​ശ്ലീ​ല സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ച്ച് കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു കാ​ണു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വഴി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തു പോ​ലീ​സ്.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന ഓ​പ്പ​റേ​ഷ​ൻ പി. ഹ​ണ്ട് റെ​യ്ഡി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഒ​രാ​ളെ അ​റ​സ്റ്റു ചെ​യ്യു​ക​യും ഒ​ന്പ​തു മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തു പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​ക​യും ചെ​യ്തു.

തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല​യി​ൽ 14 ഇ​ട​ങ്ങ​ളി​ലാ​ണു രാ​വി​ലെ ഏ​ഴി​നു റൂ​റൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്. മു​ര​ിങ്ങൂ​ർ തെ​ക്കും​മു​റി ചാ​മ​ക്കാ​ല പു​തു​ശേ​രി വീ​ട്ടി​ൽ ജീ​വ​ൻ ഡേ​വി​സാണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ടെ​ലി​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു കാ​ണു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​ക്കെ​തി​രെ ഐ​ടി ആ​ക്ട് പ്ര​കാ​ര​വും പോ​സ്കോ നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്തു.കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു കാ​ണു ന്നു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന എ​ട്ടു പേ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു തു​ട​ർ​ന്നും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​താ​ണെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

 

Related posts

Leave a Comment