മോദിയുടെ വാക്കുകള്‍ അക്ഷരംപ്രതി പാലിച്ച് ഒരു ഗ്രാമം, ലോകത്തിനു തന്നെ മാതൃകയാകുന്ന ജാര്‍ഖണ്ഡിലെ ഈ ഗ്രാമത്തെക്കുറിച്ചറിയാം

ssഇതാണ് ടിറിംഗ്. ജാര്‍ഖണ്ഡിലെ ഒരു കൊച്ചു ഗ്രാമം. ഇവിടെ വസിക്കുന്നവരിലേറെയും ദരിദ്രരും. ഈ ഗ്രാം ഇന്ന് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ഇവിടുത്തെ വീടുകളുടെ മുഴുവന്‍ പേര് ഗ്രാമവാസികള്‍ മാറ്റി. കുടുംബത്തിലെ പെണ്‍കുട്ടിയുടെയോ സ്ത്രീകളുടെയോ പേരിലാകും കുടുംബങ്ങള്‍ ഇനി അറിയപ്പെടുക. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവമെന്ന് ജില്ലാ അധികൃതര്‍ പറയുന്നു.

പെണ്‍കുട്ടികളുടെ പേരില്‍ ഓരോ വീടും അറിയപ്പെടാന്‍ ഒരു കാരണമുണ്ട്. ഗ്രാമത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം തീരെ കുറവായിരുന്നു. പെണ്‍കുട്ടികളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് തീരെ താല്പര്യമില്ലാത്ത അവസ്ഥ. 2011ലെ സെന്‍സെസില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 786 പെണ്‍കുട്ടികള്‍ എന്നതായിരുന്നു ഗ്രാമത്തിലെ പൊതുചിത്രം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നപദ്ധതികളിലൊന്നായ ബേട്ടി ബച്ചോ ബേട്ടി പഠോയിലൂടെ പെണ്‍കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കിയ ഗ്രാമീണര്‍ ഒരു പ്രതിജ്ഞയെടുത്തു. പെണ്‍കുട്ടികളായിരിക്കും ഈ ഗ്രാമത്തിന്റെ മുഖമെന്ന്. ഓരോ  വീടും ആ വീട്ടിലെ പെണ്‍കുട്ടിയുടെ പേരില്‍ അറിയപ്പെടണമെന്നുള്ള തീരുമാനവും ഗ്രാമീണര്‍ ഒന്നുചേര്‍ന്നെടുത്തു. അങ്ങനെ മേല്‍വിലാസത്തില്‍ പെണ്‍കുട്ടികളുടെ പേര് എഴുതിച്ചേര്‍ക്കപ്പെട്ടു.

Related posts