കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനു യുഡിഎഫ് മുന്നറിയിപ്പ്; ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ ​ജോ​സ് വി​ഭാ​ഗം മു​ന്ന​ണി​യി​ൽ ഉ​ണ്ടാ​കി​ല്ലെന്ന് ജോ​സി സെ​ബാ​സ്റ്റ്യ​ൻ


കോ​ട്ട​യം: കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗം മു​ന്ന​ണി​യി​ൽ ഉ​ണ്ടാ​കി​ല്ലെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ ജോ​സി സെ​ബാ​സ്റ്റ്യ​ൻ.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​നേ​തൃ​ത്വം പ​റ​ഞ്ഞ​താ​ണ്. രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ധാ​ര​ണ​യു​ള്ള​താ​ണ്. യു​ഡി​എ​ഫ് സം​സ്ഥാ​ന​നേ​തൃ​ത്വം നേ​ര​ത്തെ ധാ​ര​ണ​യു​ണ്ടാ​ക്കി​യ​താ​ണ്.

കോ​ട്ട​യ​ത്തെ തീ​രു​മാ​ന​മ​ല്ല. ധാ​ര​ണ ജോ​സ് വി​ഭാ​ഗം പാ​ലി​ക്ക​ണം. ജോ​സ്, ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ൾ ചി​ല ആ​വ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ത് പി​ന്നീ​ട് ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കും. ജോ​സ് വി​ഭാ​ഗം മു​ന്ന​ണി​യി​ൽ തു​ട​ര​ണ​മെ​ങ്കി​ൽ രാ​ജി​വ​യ്ക്കു​ക​യേ മാ​ർ​ഗ​മു​ള്ളു.

​സ്, ജോ​സ​ഫ് വി​ഭാ​ഗ​ങ്ങളെ മു​ന്ന​ണി​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചു മു​ന്നോ​ട്ടു പോ​കു​വാ​നാ​ണു യു​ഡി​എ​ഫി​ന്‍റെ ആ​ഗ്ര​ഹം. ഇ​രു​കൂ​ട്ട​ർ​ക്കും കാ​ര്യം വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. യോ​ജി​പ്പി​ന്‍റെ മേ​ഖ​ല ക​ണ്ടെ​ത്തി​യേ​ക്കും. രാ​ജി​വ​ച്ചാ​ൽ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു പ്ര​സി​ഡ​ന്‍റു സ്ഥാ​നം ന​ൽ​കും.

യു​ഡി​എ​ഫ് തീ​രു​മാ​നം ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം മു​ന്ന​ണി​യി​ൽ ഉ​ണ്ടാ​കി​ല്ലെ​ന്നും ജോ​സി സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യി​ൽ യാ​തൊ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ല: സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ
കോ​ട്ട​യം: പാ​ർ​ട്ടി​യി​ൽ (കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗം) രാ​ജി സം​ബ​ന്ധി​ച്ചു യാ​തൊ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ.

രാ​ജി സം​ബ​ന്ധി​ച്ചു പാ​ർ​ട്ടി ആ​ലോ​ചി​ച്ചി​ട്ടി​ല്ല. ഇ​ന്നു ശ​നി​യാ​ഴ്ച​യാ​ണു ഓ​ഫീ​സ് അ​വ​ധി​യാ​ണ്. രാ​ജി സ​മ​ർ​പ്പി​ക്ക​ണ​മെ​ങ്കി​ൽ ഓ​ഫീ​സി​ൽ അ​ധി​കാ​രി​ക​ൾ പോ​ലു​മി​ല്ല. ചി​ല മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ൽ​പ​ര​ക​ക്ഷി​ക​ൾ വ​സ്തു​താ​വി​രു​ദ്ധ​മാ​യ ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ പ​റ​ഞ്ഞു.

രാജിയിൽ യാ​തൊ​രു തീ​രു​മാ​ന​വും ആ​യി​ട്ടി​ല്ല: ജോ​സ് കെ. ​മാ​ണി
കോ​ട്ട​യം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി വ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് യാ​തൊ​രു തീ​രു​മാ​ന​വും ആ​യി​ട്ടി​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി. പാ​ർ​ട്ടി​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ചു തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

Related posts

Leave a Comment