സൗജന്യ വോയിസ്, ഡാറ്റാ: ജിയോ ഇന്ന് മറുപടി നല്കിയേക്കും

bis-jio-lന്യൂഡല്‍ഹി: സൗജന്യ വോയിസ്, ഡാറ്റാ കാലാവധി എന്തിന് നീട്ടിയെന്ന ട്രായിയുടെ ചോദ്യത്തിന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ഇന്നു മറുപടി നല്കിയേക്കും.നിലവിലെ നിയമങ്ങള്‍ മറികടന്ന് മാര്‍ച്ച് 31 വരെ ഓഫര്‍ കാലാവധി നീട്ടിയതിനാണ് ടെലികോം റെഗുലേറ്റര്‍ വിശദീകരണം ആവശ്യപ്പെട്ടത്.

ഈ മാസം 20ന് അഞ്ചു ദിവസത്തിനുള്ളില്‍ വിശദീകരണം നല്കണമെന്ന് ആവശ്യപ്പെട്ട് ട്രായി ജിയോയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍, ഇന്നുവരെ കാലാവധി നീട്ടി നല്കണമെന്ന് ജിയോ ആവശ്യപ്പെടുകയായിരുന്നു.

Related posts