ജേ​ക്ക​ബ് തോ​മ​സിന് സർക്കാരിന്‍റെ “മഞ്ഞക്കാർഡ്’; മ​ത്സ​രി​ക്കി​ല്ല; കാരണം ഇങ്ങനെ…

തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് മ​ത്സ​രി​ക്കി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ജേ​ക്ക​ബ് തോ​മ​സി​ന് പ​ക​രം മ​റ്റ് ആ​രെ​യും സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​ല്ലെ​ന്ന് എ​റ​ണാ​കു​ളം കി​ഴ​ക്ക​മ്പ​ല​ത്തെ ട്വ​ന്‍റി-20 വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

ചാ​ല​ക്കു​ടി​യി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി ജേ​ക്ക​ബ് തോ​മ​സ് സ​ർ​വ്വീ​സി​ൽ നി​ന്നും സ്വ​യം വി​ര​മി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ​തി​നാ​ൽ സ്വ​യം വി​ര​മി​ക്ക​ലി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​ത് കേ​ന്ദ്ര ത​ല​ത്തി​ലാ​ണ്.

എ​ന്നാ​ൽ, നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി​യാ​യ ഏ​പ്രി​ൽ നാ​ലി​ന് മു​മ്പ് വി​ര​മി​ക്ക​ലി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​ന്മാ​റ്റം.

Related posts