ഉ​മ്മ​ൻ​ചാ​ണ്ടി​യുടെ സാമാജികത്വ സുവർണ ജൂബിലി; അ​നു​ഗ്ര​ഹ​ ഭ​വ​നിലെ കുട്ടികൾക്കു ഭക്ഷണമൊരുക്കി കോ​ണ്‍​ഗ്ര​സ് മെം​ബ​ർമാ​രു​ടെ ആ​ദ​രം


വ​ട​ക്ക​ഞ്ചേ​രി: ചി​റ്റ​ടി അ​നു​ഗ്ര​ഹ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് മെം​ബ​ർമാ​രു​ടെ ആ​ദ​രം.

ആ​ർ.​സു​രേ​ഷ്, ബെ​ന്നി ജോ​സ​ഫ്, പി.​മു​രു​കേ​ശ​ൻ, അ​നി​ത പ്ര​ദീ​പ്, ര​മ്യ പ്ര​മോ​ദ് എ​ന്നീ മെം​ബ​ർമാരാ​ണ് ജ​ന​കീ​യ നേ​താ​വി​ന്‍റെ നി​യ​മ​സ​ഭാ പ്ര​വേ​ശ​ന​ത്തി​ന്‍റെ അ​ന്പ​താം വ​ർ​ഷ​ത്തി​ൽ കാ​രു​ണ്യ പ്ര​വൃ​ത്തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

വൈ​ക​ല്യ​ങ്ങ​ളു​ടെ വൈ​കൃ​ത​ങ്ങ​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളാ​ണ് അ​നു​ഗ്ര​ഹ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളെ​ല്ലാം. ഒ​റ്റ​പ്പെ​ട്ട പി​ഞ്ചു​മ​ന​സു​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​മാ​ണി​ത്.

അ​മ്മ ഉ​പേ​ക്ഷി​ച്ച​വ​ർ, ക​ണ്ണു കാ​ണാ​ത്ത​വ​ർ, ബു​ദ്ധി വ​ള​ർ​ച്ച​യി​ല്ലാ​ത്ത​വ​ർ, കൈ​കാ​ലു​ക​ൾ നി​വ​ർ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ, ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ തു​ട​ങ്ങി ദൈ​ന്യ​ത​യു​ടെ കാ​ഴ്ച​ക​ളാ​ണ് ഓ​രോ ക​ട്ടി​ലി​ലും.

എ​ഫ് സി​സി സ​ന്യാ​സി​നി സ​ഭാം​ഗ​ങ്ങ​ളാ​ണ് അ​നു​ഗ്ര​ഹ​ഭ​വ​ൻ എ​ന്ന സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ ഈ ​ശ്രീ​കോ​വി​ലി​ലെ ശു​ശ്രൂ​ഷ​ക​ർ.

 

Related posts

Leave a Comment