ജ്യൂ​സ് ച​ല​ഞ്ച് ”ട്ര​യ​ല്‍ റ​ണ്‍’ എ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് ഗ്രീ​ഷ്മ ! കൊ​ല​പാ​ത​കം ക​രു​തി​ക്കൂ​ട്ടി ചെ​യ്ത​ത് ത​ന്നെ…

ഷാ​രോ​ണ്‍ രാ​ജ് വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഗ്രീ​ഷ്മ നേ​ര​ത്തേ ഷാ​രോ​ണു​മാ​യി ന​ട​ത്തി​യ ‘ജ്യൂ​സ് ച​ല​ഞ്ച്’ കൊ​ല​പാ​ത​ക​ത്തി​നു മു​ന്‍​പു​ള്ള ‘ട്ര​യ​ല്‍ റ​ണ്‍’ ആ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്.

ഷാ​രോ​ണി​ന്റെ പ്ര​തി​ക​ര​ണം അ​റി​യാ​നാ​യി​രു​ന്നു ഈ ​ജ്യൂ​സ് ച​ല​ഞ്ച് ന​ട​ത്തി​യ​ത്. ഷാ​രോ​ണി​നെ ഒ​ഴി​വാ​ക്കാ​ന്‍ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഗ്രീ​ഷ്മ മൊ​ഴി ന​ല്‍​കി.

ഗ്രീ​ഷ്മ​യെ ഇ​ന്ന് വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ക​ള​നാ​ശി​നി ക​ല​ര്‍​ത്തി ന​ല്‍​കി​യ ക​ഷാ​യ​ത്തി​ന്റെ കു​പ്പി ക​ണ്ടെ​ത്താ​നാ​ണ് തെ​ളി​വെ​ടു​പ്പ്.

നേ​ര​ത്തേ ക​ള​നാ​ശി​നി​യു​ടെ കു​പ്പി കു​ള​ക്ക​ര​യി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. തെ​ളി​വെ​ടു​പ്പ് കാ​മ​റ​യി​ല്‍ ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്നു കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഗ്രീ​ഷ്മ​യും ഷാ​രോ​ണും പോ​യി​രു​ന്ന ത​മി​ഴ്‌​നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യേ​ക്കും.

Related posts

Leave a Comment