ന്യൂജെൻ ട്രാഫിക് സംവിധാനങ്ങളുമായി കോട്ടയം നഗരം; റൗ​ണ്ടാ​ന പൊ​ളി​ച്ചു​നീ​ക്കി; പ​ക​രം ബ​ക്ക​റ്റ് ചലഞ്ച്

കോ​ട്ട​യം: ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള പു​തി​യ സം​വി​ധാ​ന​മാ​ണ് ബ​ക്ക​റ്റ്. ഏ​റെ തി​ര​ക്കു​ള്ള നാ​ഗ​ന്പ​ടം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ കു​ര്യ​ൻ ഉ​തു​പ്പ് റോ​ഡ് ചേ​രു​ന്ന ഭാ​ഗ​ത്താ​ണ് ട്രാ​ഫി​ക് സം​വി​ധാ​ന​ത്തി​നാ​യി ബ​ക്ക​റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

നെ​ഹ്റു സ്റ്റേ​ഡി​യം- റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ കു​ര്യ​ൻ ഉ​തു​പ്പു റോ​ഡ് ചേ​രു​ന്ന ഈ ​ഭാ​ഗ​ത്ത് മൂ​ന്നു വ​ശ​ത്തു​നി​ന്നും എ​പ്പോ​ഴും വാ​ഹ​ങ്ങ​ൾ എ​ത്തു​ന്ന സ്ഥ​ല​മാ​ണ്.

റൗ​ണ്ടാ​ന ഇ​ല്ലാ​ത്ത​തു മൂ​ലം വാ​ഹ​നാ​പ​ക​ടം ഇ​വി​ടെ പ​തി​വാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ല്ല വാ​ഹ​ന​ത്തി​ര​ക്കാ​യി​രു​ന്നു. റൗ​ണ്ടാ​ന ഇ​ല്ലാ​ത്ത​തു മൂ​ലം വാ​ഹ​ന​ങ്ങ​ൾ തോ​ന്നും പ​ടി ക​യ​റി വ​രു​ക​യാ​ണ്.

ഇ​തു മൂ​ലം എ​പ്പോ​ഴും ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും വാ​ഹ​ന അ​പ​ക​ട​വും പ​തി​വാ​കു​ന്നു. റൗ​ണ്ടാ​ന സ്ഥാ​പി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ടു പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

രാ​ത്രി​കാ​ല​ത്താ​ണ് അ​പ​ക​ടം കൂ​ടു​ത​ൽ. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നാ​യി വ​ച്ചി​രി​ക്കു​ന്ന ബ​ക്ക​റ്റു​ക​ൾ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​ത്.

പ​ക​ൽ സ​മ​യ​ത്ത് പോ​ലീ​സി​ന്‍റെ സേ​വ​ന​വും ഇ​വി​ടെ​യി​ല്ല. ടൗ​ണി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നാ​യ ഇ​വി​ടെ അ​ടി​യ​ന്ത​ര​മാ​യി റൗ​ണ്ടാ​ന നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

മു​ന്പ് ഈ ​ഭാ​ഗ​ത്ത് റൗ​ണ്ടാ​ന ഉ​ണ്ടാ​യി​രു​ന്നു. റോ​ഡ് വീ​തി കൂ​ട്ടി ടാ​ർ ചെ​യ്യു​ന്ന​തി​നാ​യി​ട്ടാ​ണ് റൗ​ണ്ടാ​ന പൊ​ളി​ച്ചു മാ​റ്റി​യ​ത്.

പി​ന്നീ​ട് ട്രാ​ഫി​ക് പോ​ലീ​സ് ചെ​റി​യ ഒ​രു ട്രാ​ഫി​ക് കൂ​ടാ​രം സ്ഥാ​പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഇ​ത് ചു​ങ്കം ഭാ​ഗ​ത്തേ റോ​ഡി​ലേ​ക്ക് മാ​റ്റി. തു​ട​ർ​ന്നാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​നാ​യി ബ​ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച​ത്.

Related posts

Leave a Comment