ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ പി​എ​സ്‌​സി​യു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ സ​ര്‍​ക്കാ​റി​നും പി​എ​സ്‌​സി​ക്കു​മെ​തി​രെ വി​മ​ര്‍​ശ​നം ആ​വ​ര്‍​ത്തി​ച്ച് ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദീ​ന്‍: ‘എ​ത്ര സൂ​ത്രം കാ​ണി​ച്ചാ​ലും സ​ത്യം പു​റ​ത്തു വ​രും’

കൊ​ച്ചി: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ പി​എ​സ്‌​സി​യു​ടെ ഹ​ര്‍​ജി ന​വം​ബ​ര്‍ ര​ണ്ടി​ന് പ​രി​ഗ​ണി​ക്കാ​നാ​യി ഹൈ​ക്കോ​ട​തി മാ​റ്റി. ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ സ​ര്‍​ക്കാ​റി​നും പി​എ​സ്‌​സി​ക്കു​മെ​തി​രെ ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദീ​ന്‍ വി​മ​ര്‍​ശ​നം ആ​വ​ര്‍​ത്തി​ച്ചു. എ​ത്ര സൂ​ത്രം കാ​ണി​ച്ചാ​ലും സ​ത്യം പു​റ​ത്തു വ​രു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

മ​മ്മൂ​ട്ടി ചി​ത്രം ഒ​രു സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പ് സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യ​ട​ക്കം ഓ​ര്‍​മ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം.
കേ​സി​ല്‍ പി​എ​സ്സി ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു​വെ​ന്നും അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്നും സ​ര്‍​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍ ടി. ​ആ​സി​ഫ് അ​ലി കോ​ട​തി​യെ അ​റി​യി​ച്ചു.

പി​എ​സ്സി ന​ട​പ​ടി ആ​രം​ഭി​ക്കു​ക​യും ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ഫ്ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കോ​ട​തി​യെ അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​യി​രു​ന്നു ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദീ​ന്റെ വി​മ​ര്‍​ശ​നം.

സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പ് സി​നി​മ​യി​ലെ മ​മ്മൂ​ട്ടി​യും തി​ല​ക​നും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണം പ​രാ​മ​ര്‍​ശി​ച്ചാ​യി​രു​ന്നു വി​മ​ര്‍​ശ​നം. കൂ​ടാ​തെ മ​ങ്ങാ​ട്ട​ച്ഛ​നും കു​ഞ്ഞാ​ലി മു​സ്ലി​യാ​രും ത​മ്മി​ലു​ള്ള ക​ഥ​യും കോ​ട​തി പ​രാ​മ​ര്‍​ശി​ച്ചു. പി​എ​സ്‌​സി​ക്കെ​തി​രെ ആ​ദ്യം കോ​ട​തി​യെ സ​മീ​പി​ച്ച ഉ​ദ്യോ​ഗാ​ര്‍​ഥി ജ​യ​ലാ​ലി​ന് ഒ​ബ്‌​ജെ​ക്ഷ​ന്‍ ഫ​യ​ല്‍ ചെ​യ്യാ​നു​ള്ള സ​മ​യം ന​ല്‍​കി​യാ​ണ് ഹ​ര്‍​ജി ന​വം​ബ​ര്‍ ര​ണ്ടി​ന് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി​യ​ത്.

Related posts

Leave a Comment