തിരുവനന്തപുരം: തിരക്കേറിയ റോഡിലൂടെ കൊച്ചുകുട്ടിയെക്കൊണ്ട് കാർ ഓടിപ്പിച്ച് പിതാവിന്റെ അപകടയാത്ര. തിരുവനന്തപുരം കഴക്കൂട്ടം ബൈപ്പാസിലാണ് സംഭവം. ഓടുന്ന വാഹനത്തിന്റെ സ്റ്റിയറിംഗ് കുട്ടി നിയന്ത്രിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
അഞ്ച് വയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് കാറിന്റെ സ്റ്റിയറിംഗ് നിയന്ത്രിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്. സമീപത്തുകൂടി മറ്റൊരു വാഹനത്തിൽ യാത്ര ചെയ്ത കൊല്ലം ഇളമ്പൽ സ്വദേശികളാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്.
