കൊല്ലങ്കോട്ടെ ആനശല്യം; പ​രി​ശീ​ല​നം സി​ദ്ധി​ച്ച വ​ന​പാ​ല​ക​രെ നിയോഗിക്കണം;  എംഎൽഎയുടെ നേതൃത്വത്തിൽ പരിഹാരയോഗം

കൊ​ല്ല​ങ്കോ​ട്: ആ​ന​ശ​ല്യം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് മു​ത​ല​മ​ട, കൊ​ല്ല​ങ്കോ​ട്, എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ക​ർ​ഷ​ക​രും നാ​ട്ടു​കാ​രു​മ​ട​ങ്ങു​ന്ന ജാ​ഗ്ര​ത സ​മി​തി വി​ളി​ച്ചു ചേ​ർ​ക്കു​മെ​ന്ന് കെ.​ബാ​ബു എം.​എ​ൽ.​എ. ബ്ലോ​ക്ക് ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​ര​ന്നു എം​എ​ൽ​എ പ​രി​ശീ​ല​നം സി​ദ്ധി​ച്ച വ​ന​പാ​ല​ക​രെ ആ​ന​ശ​ല്യ​മു​ള്ള​യി​ട​ങ്ങ​ളി​ൽ നി​യോ​ഗി​ക്ക​ണം.

വി​ള​നാ​ശ​ത്തി​ന് ശ​രി​യാ​യ ന​ഷ്ട പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണം, വ​ന​ത്തി​ന​ക​ത്ത് മൃ​ഗ​ങ്ങ​ൾ​ക്ക് വെ​ള്ളം കു​ടി​ക്കാ​നു​ള്ള സം​ഭ​ര​ണി​ക​ൾ നി​ർ​മ്മി​ക്ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ചു.​ തെന്മല​യോ​ര​ത്ത് ശു​ക്കി​രി​യാ​ർ മു​ത​ൽ മാ​ത്തൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ത്ത് സൗ​രോ​ർ​ജ വേ​ലി കെ​ട്ടാ​ൻ ക​രാ​ർ ആ​യ​താ​യി നെന്മാ​റ ഡി.​എ​ഫ്.​ഒ. സി.​പി.​അ​നീ​ഷ് അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശാ​ലി​നി ക​റു​പ്പേ​ഷ്, കെ.​ബേ​ബി സു​ധ, സു​ധ ര​വീ​ന്ദ്ര​ൻ , കൊ​ല്ല​ങ്കോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ബെ​ന്നി, കൊ​ല്ല​ങ്കോ​ട് വ​നം റേ​ഞ്ച് ഓ​ഫീ​സ​ർ പി.​സ​തീ​ശ​ൻ, ബി.​അ​ന​ന്ത​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു

Related posts