തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ഡാഷ് മോന് പ്രയോഗം ചീപ്പായിപ്പോയെന്നും ഇത് കേരളത്തിന് അപമാനമാണെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.
രേവന്ത് റെഡ്ഡി സിനിമ ഡയലോഗിലെ ഒരു ഭാഗമാണ് തമാശ രൂപേണ മുഖ്യമന്ത്രിക്കെതിരേ പറഞ്ഞത്. പിണറായി വിജയനും മറ്റൊരു സിനിമയിലെ ഡയലോഗ് പറയാമായിരുന്നു. എന്നാല്‍ അദ്ദേഹം അതിന് തയാറാകാതെ തരംതാണ രീതിയില്‍ സംസാരിച്ചത് കേരളത്തിന് അപമാനമായിപ്പോയെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
ശബരിമല സ്വര്‍ണക്കൊള്ള വിഷയങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയും സിപിഎമ്മും നടത്തുന്നത്. വട്ടിയൂര്‍ക്കാവില്‍ താന്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
