ചൈ​ന​യു​ടെ ഇ​ട​പെ​ട​ൽനി​ർ​ണാ​യ​കം: ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നു പി​ന്നി​ൽ ചൈ​ന​യു​ടെ ശ​ക്ത​മാ​യ സ​മ്മ​ർ​ദ​മു​ണ്ടെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ചൈ​ന ക്രി​യാ​ത്മ​ക​മാ​യ പ​ങ്കു​വ​ഹി​ച്ച​താ​യി ട്രം​പ് പ​റ​ഞ്ഞു. വെ​ടി​നി​ർ​ത്താ​നു​ള്ള അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​ന​ത്തെ ഇ​സ്ര​യേ​ൽ പി​ന്തു​ണ​ച്ച​താ​യും വൈ​റ്റ് ഹൗ​സ്. യു​എ​സി​ന്‍റെ മു​ന്ന​റി​യി​പ്പ് അ​വ​സാ​നി​ക്കാ​ൻ ഒ​രു മ​ണി​ക്കൂ​ർ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണു നി​ർ​ണാ​യ​ക സ​മാ​ധാ​ന നീ​ക്കം.

വെ​ള്ളി​യാ​ഴ്ച പാ​ക്കി​സ്ഥാ​നി​ലെ ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കും. നി​ർ​ണാ​യ​ക ക​രാ​റി​ലെ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മെ​ന്ന് മ​ധ്യ​സ്ഥ​നാ​യ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷ​രീ​ഫ് സ്ഥി​രീ​ക​രി​ച്ചു. സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ന​യ​ത​ന്ത്ര​നീ​ക്ക​ത്തി​ന്‍റെ വി​ജ​യ​മാ​യാ​ണ് ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ലി​നെ കാ​ണു​ന്ന​ത്.

അ​തേ​സ​മ​യം, യു​എ​സ് ന​ട​പ​ടി​യോ​ട് ഇ​സ്ര​യേ​ൽ യോ​ജി​ക്കു​ന്നു​വെ​ന്ന് വൈ​റ്റ് ഹൗ​സ് വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഇ​സ്ര​യേ​ൽ സൈ​ന്യം ഇ​റാ​നു മേ​ലു​ള്ള ആ​ക്ര​മ​ണം തു​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​റാ​ന്‍റെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യ് രാ​ജ്യ​ത്തെ എ​ല്ലാ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളോ​ടും വെ​ടി​നി​ർ​ത്താ​ൻ ഉ​ത്ത​ര​വി​ട്ടു. എ​ന്നാ​ൽ, ഇ​തു യു​ദ്ധ​ത്തി​ന്‍റെ അ​വ​സാ​ന​മ​ല്ലെ​ന്ന് ത​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ മു​ജ്ത​ബ പ​റ​ഞ്ഞു. നി​ല​വി​ലെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് താ​ത്കാ​ലി​ക പി​ന്മാ​റ്റ​മെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്.

Related posts

Leave a Comment