വര്‍ഷങ്ങളായി വേര്‍പിരിഞ്ഞ് കഴിയുന്ന റംലയില്‍ സംശയം തോന്നിയ ഷാജഹാന്‍ ക്വട്ടേഷന്‍ നല്കി, ഉച്ചയ്ക്ക് പ്ലംബിങ് ജോലികള്‍ ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വിളിച്ച കോള്‍ പ്രതികളെ കുടുക്കി, കടയ്ക്കലിലെ കൊലപാതകം തെളിഞ്ഞതിങ്ങനെ

മക്കളുടെ മുന്നിലിട്ട് യുവതിയായ വീട്ടമ്മയെ കുത്തിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് ഷാജഹാന്‍ അറസ്റ്റില്‍. കടയ്ക്കല്‍ പാങ്ങലുകാട് ഗണപതിനട റാഫി മന്‍സിലില്‍ റംലാബീവിയാണ് (35) മരിച്ചത്. കഴിഞ്ഞദിവസം രാത്രി 9.45നായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേരടങ്ങുന്ന സംഘത്തിലൊരാള്‍ വീട്ടിനുള്ളില്‍ കയറി മുളകുപൊടി മുഖത്തേക്ക് വലിച്ചെറിഞ്ഞശേഷം റംലയെ കുത്തുകയായിരുന്നു.

ഭര്‍ത്താവുമായി അകന്നുകഴിയുന്ന റംലാബീവി മക്കളോടൊപ്പമാണ് താമസം. പുറത്തേക്ക് ഓടിയ ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് സംഭവം ആദ്യമറിയുന്നത്. റംലാബീവിയെ ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭര്‍ത്താവ് ഷാജഹാന്‍ 45,000 രൂപായ്ക്ക് ചടയമംഗലം, പോരേടം സ്വാദേശികളായ നിഷാദ്, അജി എന്നിവര്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. വഴിവിട്ട് ജീവിക്കുന്നൂ എന്ന സംശയത്തിലാണ് ഭര്‍ത്താവ് ഷാജഹാന്‍ കൊട്ടെഷന്‍ നല്‍കിയത്. കേസില്‍ ഭര്‍ത്താവ് ഷാജഹാന്‍ ഉള്‍പ്പടെ 3പേരാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ഭര്‍ത്താവു ഷാജഹാനുമായി വര്‍ഷങ്ങളായി പിണങ്ങി താമസിക്കുകയാണ് കൊല്ലപ്പെട്ട റംലാബീവി.

കഴിഞ്ഞദിവസം ഉച്ചയോടുകൂടി ഇവരുടെ ഫോണില്‍ വീട്ടില്‍ പ്ലംബിങ് ജോലികള്‍ ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടി ഒരു കോള്‍ വന്നിരുന്നു. എന്നാല്‍ അവര്‍ വീട്ടില്‍ പ്ലംബിങ് ജോലികള്‍ ഒന്നുമില്ല എന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും ഇതേ ഫോണില്‍ പ്ലംബിങ് ജോലികള്‍ ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട് വീണ്ടും ഫോണ്‍ വന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പോലീസിന് രാവിലെ വിവരം നല്‍കുകയും വിളിച്ച നമ്പര്‍ പോലീസിന് കൈമാറുകയും ചെയ്തു ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

വീട്ടിനുള്ളില്‍ കുട്ടികള്‍ക്ക് ആഹാരം കൊടുത്തു കൊണ്ടിരുന്ന ഇവരെ പിന്നില്‍നിന്ന് എത്തി പിടിച്ച് കുനിച്ച് നിര്‍ത്തി പിന്‍ ഭാഗത്താണ് കുത്തിയതെന്ന സംഭവത്തിന് ദൃക്‌സാക്ഷിയായ മകന്‍ പോലീസിനോട് പറഞ്ഞതായിട്ടാണ് വിവരം. മുളകുപൊടി കണ്ണിലെറിഞതായും കുട്ടികള്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ബൈക്കിലെത്തിയ രണ്ടു പേരാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.

Related posts