ക​ട​ത്ത​നാ​ട് രാ​ജാ ഫു​ട്ബോ​ള്‍ അ​ക്കാ​ദ​മി​ക്ക് ഇ​ര​ട്ടനേ​ട്ടം! ര​ണ്ടുപേർ ബൂ​ട്ടി​യ അ​ക്കാ​ദ​മി​യി​ലേ​ക്കും ര​ണ്ടുപേ​ര്‍ കേ​ര​ള ടീ​മി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

നാ​ദാ​പു​രം: ​പു​തു​വ​ര്‍​ഷ​ത്തി​ല്‍ പു​റ​മേ​രി ക​ട​ത്ത​നാ​ട് രാ​ജ ഫു​ട്ബോ​ള്‍ അ​ക്കാ​ദ​മി​ക്ക് ഇ​ര​ട്ട നേ​ട്ടം.​ഐ ലീ​ഗ് ജൂ​നി​യ​ര്‍ ഫു​ട്ബോ​ള്‍ അ​ക്കാ​ദ​മി ടീ​മാ​യ ബ​ഗ്ലു​രു ബൈ​ച്ചു​ങ് ബൂ​ട്ടി​യ ഫു​ട്ബോ​ള്‍ അ​ക്കാ​ദ​മി ടീ​മി​ലേ​ക്കും കേ​ര​ള സ്റ്റേ​റ്റ് ടീ​മി​ലേ​ക്കും ക​ട​ത്ത​നാ​ട് രാ​ജ ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി​യി​ലെ താ​ര​ങ്ങ​ള്‍ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​

നാ​ദാ​പു​രം സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് സ​ലാ​ഹു​ദ്ദീ​ന്‍ അ​യ്യൂ​ബി ഷാ​ജ​ഹാ​ന്‍,പു​റ​മേ​രി സ്വ​ദേ​ശി ശ്രീ​ഹ​രി സു​നി​ല്‍ എ​ന്നി​വ​രെ ബൈ​ച്ചു​ങ് ബൂ​ട്ടി​യ ക്ല​ബ്ബി​ലേ​ക്കും എ​ട​ച്ചേ​രി തു​രു​ത്തി സ്വ​ദേ​ശി​നി ടി.​മേ​ഘ,പു​റ​മേ​രി വെ​ള്ളൂ​രി​ലെ വി​സ​മ​യ​രാ​ജ് എ​ന്നി​വ​ര്‍ കേ​ര​ള ടീ​മി​ലേ​ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​

പേ​രോ​ട് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​യ മു​ഹ​മ്മ​ദ് സ​ലാ​ഹു​ദീ​ന്‍ അയ്യൂബി ഷാ​ജ​ഹാ​ന്‍ ആ​റ് വ​ര്‍​ഷ​മാ​യി ക​ട​ത്ത​നാ​ട് രാ​ജ ഫു​ട്ബോ​ള്‍ അ​ക്കാ​ദ​മി താ​ര​മാ​ണ്.​ പു​നെ എ​ഫ്സി ​താ​ര​മാ​യ ഗ​നി അ​ഹ​മ്മ​ദ് നി​ഗ​മി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് ഷാ​ജ​ഹാ​ന്‍.​ ക​ല്ലാ​ച്ചി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​യ ശ്രീ​ഹ​രി സു​നി​ലും ആ​റ് വ​ര്‍​ഷ​മാ​യി അ​ക്കാ​ദ​മി​യി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തി വ​രി​ക​യാ​ണ്.​

ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ ന​ട​ക്കു​ന്ന സ്‌​കൂ​ള്‍ നാ​ഷ​ണ​ല്‍ ഫു​ട്ബോ​ള്‍ ചാ​മ്പ്യ​ന്‍ ഷി​പ്പി​നു​ള്ള കേ​ര​ള ടീ​മി​ലേ​ക്കാ​ണ് മേ​ഘ​യേ​യും വി​സ്​മ​യ​യേ​യും തി​ര​ഞ്ഞെ​ടു​ത്ത​ത്.​ മേ​ഘ നേ​ര​ത്തെ ത​ന്നെ ര​ണ്ട് ത​വ​ണ കേ​ര​ള സ്റ്റേ​റ്റ് ടീ​മി​ന് വേ​ണ്ടി​യും കേ​ര​ള സ്‌​കൂ​ള്‍ ടീ​മി​ന് വേ​ണ്ടി​യും മ​ത്സ​ര​ങ്ങ​ള്‍​ക്കി​റ​ങ്ങി​യി​ട്ടു​ണ്ട്. 2017 -18 വ​ര്‍​ഷ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ മി​ക​ച്ച സ​ബ് ജൂ​നി​യ​ര്‍ താ​ര​വും,ഗോ​ള്‍​ഡ് മെ​ഡ​ല്‍ ജേ​താ​വു​മാ​യ വി​സ്മ​യ അ​ഞ്ച് വ​ര്‍​ഷ​ക്കാ​ലം കേ​ര​ള​ത്തി​നാ​യി ബൂ​ട്ട​ണി​ഞ്ഞി​ട്ടു​ണ്ട്.​

നി​ര​വ​ധി ഫു​ട്ബോ​ള്‍ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി​യ പ​രി​ശീ​ല​ക​രാ​യ എം.​കെ. പ്ര​ദീ​പ് ത​ണ്ണീ​ര്‍​പ്പ​ന്ത​ല്‍, റി​ട്ട:​എ​സ് ഐ ​സി.​സു​രേ​ന്ദ്ര​ന്‍ ത​ല​ശേ​രി എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് ഇ​വ​ര്‍ നാ​ലുപേ​രും പു​തു​വ​ര്‍​ഷ​ത്തി​ല്‍ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ക്കാ​ന്‍ വേ​ണ്ടി ബൂ​ട്ട​ണി​യു​ന്ന​ത്.

Related posts