കെ​ട്ടി​ട അ​നു​മ​തി ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാങ്ങിയ ഓ​വ​ർ​സി​യ​ർ പി​ടി​യി​ൽ;  ഫയൽ മനപൂർവം താമസം വരുത്തി അനുമതിക്കായി പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിക്കാരൻ

തി​രു​വ​ല്ല: കൈ​ക്കൂ​ലി വാ​ങ്ങി​യ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര​നെ വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടി. തി​രു​വ​ല്ല ന​ഗ​ര​സ​ഭ എ​ൽ​എ​സ്ജി​ഡി ഓ​വ​ർ​സി​യ​ർ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി കെ.​അ​യ്യ​പ്പ​നാ​ണ് (45) ​അ​റ​സ്റ്റി​ലാ​യ​ത്.കി​ഴ​ക്ക​ൻ​മു​ത്തൂ​ർ എ​ബ​നേ​സ​ർ കെ.​കെ.​കോ​ശി​യു​ടെ കെ​ട്ടി​ട​ത്തി​ന് പെ​ർ​മി​റ്റ് ല​ഭി​ക്കാ​നാ​യി ന​ഗ​ര​സ​ഭ​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

കാ​ല​താ​മ​സം വ​രു​ത്തി​യ​ശേ​ഷം കെ​ട്ടി​ട​ത്തി​ന് അ​നു​മ​തി ന​ൽ​കാ​നാ​യി ഓ​വ​ർ​സി​യ​ർ അ​യ്യ​പ്പ​ൻ 2000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് കോ​ശി​യു​ടെ ബ​ന്ധു രാ​ജു, പ​ത്ത​നം​തി​ട്ട വി​ജി​ല​ൻ​സ് ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കി. അ​വി​ടെ​നി​ന്നും ല​ഭി​ച്ച അ​ഞ്ഞൂ​റ് രൂ​പ​യു​ടെ നാ​ല് നോ​ട്ടു​ക​ളു​മാ​യി രാ​ജു ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലെ​ത്തി അ​യ്യ​പ്പ​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഉ​ട​നെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി അ​യ്യ​പ്പ​നെ പി​ടി​കൂ​ടി.

തു​ട​ർ​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ വി​ജി​ല​ൻ​സ് സം​ഘം ഫ​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.
വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി പി.​ഡി.​ശ​ശി, സി​ഐ മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ, എ​എ​സ്ഐ​മാ​രാ​യ അ​ജി​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, അ​നി​ൽ, ശ്രീ​കു​മാ​ർ എ​ന്നി​വ​ർ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി.

Related posts