ഇങ്ങനെയുമുണ്ടോ ആർത്തി! അരിപ്പാത്രത്തിൽ വരെ കൈക്കൂലി നിറച്ചവരുടെ പണി പോയേക്കും; പുറത്തുവരുന്ന സമ്പത്തിന്റെ കണക്കുകള്‍ കേട്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി

കോ​ട്ട​യം: കൈ​ക്കൂ​ലി​ വാങ്ങി കോടികൾ സ്വരുക്കൂട്ടിയ മ​ലിനീക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ൻ​ജി​നി​യ​ർ​മാ​ർ​ക്കെ​തി​രേ വി​ജി​ല​ൻ​സ് ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്നു.

ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിക്കുന്ന തരത്തിലാണ് ഇവരുടെ സന്പത്തിന്‍റെ കണക്കുകൾ പുറത്തുവരുന്നത്.

കൈക്കൂലിയുടെ യഥാർഥ വിവരങ്ങൾ പുറത്തേക്കു വരുന്പോൾ ഇവരുടെ ജോലിയെത്തന്നെ ബാധിക്കുന്ന വിധത്തിൽ വൻ കൈക്കൂലിയുടെ കഥകൾ വ്യക്തമാകുമെന്നാണ് പ്രാഥമിക സൂചന.

മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് കോ​ട്ട​യം ജി​ല്ലാ എ​ൻ​വ​യ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​ർ എ.​എം. ഹാ​രീ​സ്, തി​രു​വ​ന​ന്ത​പു​രം മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഓ​ഫീ​സി​ലെ എ​ൻ​ജി​നി​യ​ർ ജെ. ​ജോ​സ്മോ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പ്രത്യേക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ​ക്കു വ​ര​വി​ൽ ക​വി​ഞ്ഞ വൻ സ്വ​ത്ത് സ​ന്പാ​ദ്യ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ വി​ജി​ല​ൻ​സി​ന്‍റെ സ്പെ​ഷ​ൽ സെ​ല്ലി​ന് അ​ന്വേ​ഷ​ണം കൈ​മാ​റി​യേ​ക്കും.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദി​ക്കു​ന്ന കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി വി​ജി​ല​ൻ​സി​ന് മൂ​ന്നു സ്പെ​ഷ​ൽ യൂ​ണി​റ്റു​ക​ളാ​ണു​ള്ള​ത്.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്പെ​ഷ​ൽ യൂ​ണി​റ്റു​ക​ളു​ള്ള​ത്. ഇ​തി​ൽ കോ​ട്ട​യ​ത്തെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​ത് എ​റ​ണാ​കു​ള​ത്തെ വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ സെ​ല്ലാ​ണ്.

കോ​ട്ട​യ​ത്തെ വി​ജി​ല​ൻ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​ ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ൾ സ്പെ​ഷ​ൽ സെ​ല്ലി​നു കൈ​മാ​റും. തു​ട​ർ​ന്ന് അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്താ​ണ് സ്പെ​ഷ​ൽ സെ​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​ത്.

പാ​ലാ​യി​ലെ വ്യ​വ​സാ​യിയു​ടെ പ​ക്ക​ൽനി​ന്നും സ്ഥാ​പ​ന​ത്തി​നു ലൈ​സ​ൻ​സ് പു​തു​ക്കി ന​ല്കു​ന്ന​തി​നു 25,000 രൂ​പ​യാ​ണ് എ.​എം. ഹാ​രീ​സ് കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്.

അ​റ​സ്റ്റി​ലാ​യ​തോ​ടെ എ.​എം. ഹാ​രീ​സി​നെ സ​ർ​വീ​സി​ൽനി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തിട്ടുണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ൾ റി​മാ​ൻ​ഡി​ലാ​ണ്.

മു​ന്പ് ഇ​തേ ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​യാ​ളും ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തു മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ജെ. ​ജോ​സ്മോ​ൻ പാലായിലെ ​വ്യ​വ​സാ​യി​യി​ൽനി​ന്ന് ഒ​രു ല​ക്ഷം രൂ​പ​യാ​ണ് മുന്പ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​തോ​ടെ​യാ​ണ് കേ​സി​ൽ ജോ​സ്മോ​നെ ര​ണ്ടാം പ്ര​തി​യാ​ക്കി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഇ​രു​വ​രും അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​ന്പാ​ദി​ച്ചെ​ന്നു ക​ണ്ടെ​ത്തി​യ വി​ജി​ല​ൻ​സ് ഇ​വ​ർ​ക്കെ​തി​രേ സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

ഹാ​രീ​സി​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ന്ന വി​വ​ര​മ​റി​ഞ്ഞ ജോ​സ്മോ​ൻ കൊ​ല്ലം എ​ഴു​കോ​ണി​ലെ വീ​ട്ടി​ലെ​ത്തി പ​ണ​മു​ൾ​പ്പെ​ടെ ക​ട​ത്തി​യ​താ​യും വി​ജി​ല​ൻ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ജോ​സ്മോ​ന്‍റെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡി​ൽ 1.98 കോ​ടി രൂ​പ​യു​ടെ സ്ഥി​ര നി​ക്ഷേ​പ​ത്തി​നു പു​റ​മേ വീ​ടു​ക​ൾ, വ്യാ​പാ​ര സ​മു​ച്ച​യം, ഫ്ളാ​റ്റു​ക​ൾ, ക​ട​മു​റി​ക​ൾ, വാ​ഗ​മ​ണ​ൽ റി​സോ​ർ​ട്ട് തു​ട​ങ്ങി​യ​വ​യു​ടെ ഉ​ട​മ​സ്ഥ​ത രേ​ഖക​ളും വി​ജി​ല​ൻ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​ക​ൾ, വി​മാ​ന​ത്താ​വ​ളം, ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ ഓ​ഹ​രി​ക​ൾ ജോ​സ്മോ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

വീ​ട്ടി​ൽനി​ന്ന് 100 പ​വ​നിൽ അ​ധി​കം സ്വ​ർ​ണ​വും ബാ​ങ്ക് ലോ​ക്ക​റി​ൽ 40 പ​വ​ൻ സ്വ​ർ​ണ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍, ഒ​രു ല​ക്ഷം രൂ​പ വി​ല​യു​ള്ള ടി​വി, ഒ​രു​ ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ റാ​ഡോ വാ​ച്ച് എ​ന്നി​വ​യും ക​ണ്ടെ​ത്തി.

വി​ജി​ല​ൻ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​രം അ​നു​സ​രി​ച്ചു ജോ​സ്മോ​ന്‍റെ വീ​ട്ടി​ൽ ഹാ​രീ​സി​ന്‍റെ വീ​ട്ടി​ലേ​തു പോ​ലെ വ​ലി​യ തു​ക സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ മാ​ത്ര​മേ ല​ഭി​ച്ചു​ള്ളൂ. ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ​തു പ​ണം ക​ട​ത്താ​നാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​സ്തി മൂ​ല്യ നി​ർ​ണ​യം ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് വി​ജി​ല​ൻ​സ്.

നേരത്തെ എ.എം. ഹാരീസിന്‍റെ ആ​​ലു​​വ​​യി​​ലെ ഫ്ളാ​​റ്റി​​ൽ റെ​​യ്ഡ് ന​​ട​​ത്തി വി​​ജി​​ല​​ൻ​​സ് സം​​ഘം ക​​ണ്ടെ​​ത്തി​​യ​​തു 17 ല​​ക്ഷം രൂ​​പ​​യാ​​ണ്.

80 ല​​ക്ഷം രൂ​​പ മൂ​​ല്യം വ​​രു​​ന്ന​ ഫ്ളാ​​റ്റി​​ലാ​​ണു താ​​മ​​സി​​ക്കു​​ന്ന​​ത്. ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ൽ 18 ല​​ക്ഷം രൂ​​പ​​യു​​ടെ നി​​ക്ഷേ​​പ​​മു​​ണ്ട്. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് 2,000 ച​​തു​​ര​​ശ്ര അ​​ടി​​യു​​ള്ള വീ​​ടു​​ണ്ട്. പ​​ന്ത​​ള​​ത്ത് 33 സെ​​ന്‍റ് സ്ഥ​​ല​​വു​​മു​​ണ്ടെ​​ന്നും ക​​ണ്ടെ​​ത്തി.

ഹാ​​രി​​സു​​മാ​​യി എ​​ത്തി​​യ വി​​ജി​​ല​​ൻ​​സ് സം​​ഘം ഇ​​യാ​​ളു​​ടെ ഫ്ളാ​​റ്റി​​ൽ ഒ​​രു മേ​​ശ​​യ്ക്കു​​ള്ളി​​ൽ അ​​ടു​​ക്കി വ​​ച്ചി​​രു​​ന്ന പ​​ണം ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

കു​​ക്ക​​റി​​ലും അ​​രി​​പ്പാ​​ത്ര​​ത്തി​​ലും സൂ​​ക്ഷി​​ച്ചി​​രു​​ന്ന പ​​ണ​​വും ക​​ണ്ടെ​​ടു​​ത്തു. ഓ​​രോ കെ​​ട്ടു നോ​​ട്ടും പ്ര​​ത്യേ​​കം ക​​വ​​റു​​ക​​ളി​​ലാ​​ക്കി സൂ​​ക്ഷി​​ച്ചി​​രു​​ന്നു.

കൃ​​ത്യ​​മാ​​യ ക​​ണ​​ക്കും ഇ​​യാ​​ൾ​​ക്കു​​ണ്ടാ​​യി​​രു​​ന്നു. 16.60 ല​​ക്ഷം രൂ​​പ​​യു​​ണ്ടെ​​ന്ന് ഹാ​​രി​​സ് വി​​ജി​​ല​​ൻ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രോ​​ട് പ​​റ​​ഞ്ഞു. എ​​ണ്ണി നോ​​ക്കി​​യ​​പ്പോ​​ൾ കൃ​​ത്യ​​മാ​​യി​​രു​​ന്നു. നോ​​ട്ട​​ണ്ണെ​​ൽ മെ​​ഷീ​​ൻ എ​​ത്തി​​ച്ചാ​​ണു പ​​ണം എ​​ണ്ണി തി​​ട്ട​​പ്പെ​​ടു​​ത്തി​​യ​​ത്.

Related posts

Leave a Comment