തുള്ളലിനിടെ മരിക്കണമെന്ന ആഗ്രഹം പോലെ..! ഓ​ട്ട​ൻ​തു​ള്ള​ൽ കലാകാരനും നടനുമായ ക​ലാ​മ​ണ്ഡ​ലം ഗീ​താ​ന​ന്ദ​ൻ വേദിയിൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: പ്ര​​​ശ​​​സ്ത തു​​​ള്ള​​​ൽ ക​​​ലാ​​​കാ​​​ര​​​ൻ ക​​​ലാ​​​മ​​​ണ്ഡ​​​ലം ഗീ​​​താ​​​ന​​​ന്ദ​​​ൻ(58) അ​​​വി​​​ട്ട​​​ത്തൂ​​​രി​​​ൽ ഓ​​​ട്ട​​​ൻ​​​തു​​​ള്ള​​​ൽ അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നി​​​ടെ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു. അ​​​വി​​​ട്ട​​​ത്തൂ​​​ർ മ​​​ഹാ​​​ദേ​​​വ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ ഉ​​​ത്സ​​​വ​​​ത്തി​​​ന്‍റെ പ​​​ള്ളി​​​വേ​​​ട്ടദി​​​ന​​​മാ​​​യി​​​രു​​​ന്ന ഇ​​​ന്ന​​​ലെ രാ​​​ത്രി എ​​​ട്ടോ​​​ടെ ക​​​ലാ​​​പ​​​രി​​​പാ​​​ടി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഗീ​​താ​​ന​​ന്ദ​​ൻ കു​​​ഴ​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​നെ സ​​​മീ​​​പ​​​ത്തു​​​ള്ള പു​​​ല്ലൂ​​​ർ മി​​​ഷ​​​ൻ ആ​​​ശു​​​പ​​​ത്രിയി​​​ൽ എ​​​ത്തി​​​ച്ചെ​​ങ്കി​​ലും ഡോ​​​ക്ട​​​ർ​​​മാ​​​ർ മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​മാ​​​ണു മ​​​ര​​​ണ​​​കാ​​​ര​​​ണം. ഭാ​​​ര്യ: ശോ​​​ഭ. മ​​​ക്ക​​​ൾ: സ​​​ന​​​ൽ​​​കു​​​മാ​​​ർ, ശ്രീ​​​ല​​​ക്ഷ്മി. പ്ര​​​ശ​​​സ്ത തു​​​ള്ള​​​ൽ ക​​​ലാ​​​കാ​​​ര​​​ൻ മ​​​ഠ​​​ത്തി​​​ൽ പു​​​ഷ്പ​​​ക​​​ത്ത് കേ​​​ശ​​​വ​​​ൻ ന​​​ന്പീ​​​ശ​​​ന്‍റെ മ​​​ക​​​നാ​​​ണ്. അ​​​ച്ഛ​​​ൻ​​ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു ആ​​​ദ്യഗു​​​രു. പ്ര​​​ശ​​​സ്ത​​​നാ​​​യ ക​​​ഥ​​​ക​​​ളി​​​യാ​​​ചാ​​​ര്യ​​​ൻ നീ​​​ല​​​ക​​​ണ്ഠ​​​ൻ ന​​​ന്പീ​​​ശ​​​ൻ അ​​​മ്മാ​​​വ​​​നും പ്ര​​​ശ​​​സ്ത മൃ​​​ദം​​​ഗം വി​​​ദ്വാ​​​ൻ ക​​​ലാ​​​മ​​​ണ്ഡ​​​ലം വാ​​​സു​​​ദേ​​​വ​​​ൻ ജ്യേ​​​ഷ്ഠ​​​നു​​​മാ​​​ണ്.

അ​​​ഭി​​​നേ​​​താ​​​വ് എ​​​ന്ന നി​​​ല​​​യി​​​ലും ഗീ​​​താ​​​ന​​​ന്ദ​​​ൻ പ്ര​​​ശ​​​സ്ത​​​നാ​​​ണ്. ക​​​മ​​​ല​​​ദ​​​ളം എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ​​യാ​​ണു വെ​​​ള്ളി​​​ത്തി​​​ര​​​യി​​​ലെ​​ത്തി​​യ​​ത്. തൂ​​​വ​​​ൽ കൊ​​​ട്ടാ​​​രം, ന​​​രേ​​​ന്ദ്ര​​​ൻ മ​​​ക​​​ൻ ജ​​​യ​​​കാ​​​ന്ത​​​ൻ വ​​​ക, മ​​​ന​​​സി​​​ന​​​ക്ക​​​രെ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മാ​​​യി 5000ത്തി​​​ല​​​ധി​​​കം തു​​​ള്ള​​​ൽ​​​വേ​​​ദി​​​ക​​​ളി​​​ലും സാ​​​ന്നി​​​ധ്യ​​​മ​​​റി​​​യി​​​ച്ചു.

അ​​​ന്പ​​​ല​​​ത്തി​​​ൽ ക​​​ഴ​​​കം ജോ​​​ലി​​​ചെ​​​യ്തി​​​രു​​​ന്ന ഗീ​​​താ​​​ന​​​ന്ദ​​​നെ അ​​​ച്ഛ​​​നാ​​​ണ് 1974ൽ ​​​ക​​​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ചേ​​​ർ​​​ത്ത​​​ത്. 1983 മു​​​ത​​​ൽ ക​​​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി ജോ​​​ലി​​​ക്കു ചേ​​​ർ​​​ന്നു. നീ​​​നാ പ്ര​​​സാ​​​ദ്, കാ​​​വ്യ മാ​​​ധ​​​വ​​​ൻ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ശി​​​ഷ്യ​​​ഗ​​​ണ​​​ങ്ങ​​​ളു​​​ടെ ഗു​​​രു​​​വാ​​​ണ്. ക​​​ലോ​​​ത്സ​​​വ വേ​​​ദി​​​ക​​​ളി​​​ൽ ശി​​​ഷ്യ​​​ർ​​​ക്കൊ​​​പ്പം സ്ഥി​​​ര​​​സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്നു.

Related posts