ക​നാ​ൽ ജ​ല​മെ​ത്തി​യി​ല്ല; വെ​ങ്ങാ​നൂ​രി​ലെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ

വി​ഴി​ഞ്ഞം : മ​ഴ​ക്കാ​ല​മ​ടു​ക്കാ​റാ​യെ​ങ്കി​ലും ക​നാ​ൽ വ​ഴി വെ​ള്ള​മെ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ക്കാ​ത്ത​ത് വെ​ങ്ങാ​നൂ​ർ ഏ​ലാ​യി​ലെ ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ത്തെ ബാ​ധി​ച്ചു. നെ​യ്യാ​ർ ഡാ​മി​ൽ നി​ന്ന് പ​ള്ളി​ച്ച​ൽ വ​ഴി വെ​ങ്ങാ​നൂ​രി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​നാ​ൽ വ​ഴി വെ​ള്ള​മെ​ത്താ​ത്ത​താ​ണ് നൂ​റോ​ളം ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഏ​പ്രി​ൽ, മെ​യ് മാ​സ​ങ്ങ​ളി​ൽ ക​നാ​ൽ വ​ഴി ഇ​ട​വി​ട്ട് വെ​ള്ള​മെ​ത്തി​യി​രു​ന്നു. ഇ​തു പ്ര​തീ​ക്ഷി​ച്ച് വി​വി​ധ ത​രം പ​ച്ച​ക്ക​റി​ക​ളും വാ​ഴ​യും കൃ​ഷി ചെ​യ്ത​വ​രെ​യാ​ണ് ഏ​റെ ബാ​ധി​ച്ച​ത്.

പ​ച്ച​ക്ക​റി​ത്തോ​ട്ട​ങ്ങ​ൾ പ​ല​തും ക​രി​ഞ്ഞു​ണ​ങ്ങി​യ​താ​യും ആ​യി​ര​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ​തി​വ് പോ​ലെ ഇ​ക്കൊ​ല്ല​വും ക​നാ​ൽ വൃ​ത്തി​യാ​ക്ക​ൽ ന​ട​ന്നി​രു​ന്നു.

എ​ന്നാ​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് പു​ല്ലു വെ​ട്ടി​മാ​റ്റി​യെ​ങ്കി​ലും അ​ടി​ഞ്ഞ് കൂ​ടി​യ മ​ണ്ണും ച​പ്പു ച​വ​റു​ക​ളും പൂ​ർ​ണ​മാ​യി മാ​റ്റി​യി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

Related posts

Leave a Comment