കൈപ്പുഴയിലെ  ആളൊഴിഞ്ഞ  ഇടങ്ങൾ കഞ്ചാവ് വിൽപന കേന്ദ്രങ്ങളാകുന്നു; വിൽപ്പനയ്ക്ക് നേതൃത്വം നൽകുന്നത് പ്രദേശവാസിയായ യുവാവും;  കാവലിനായി ഗുണ്ടാനേതാവും

കൈ​പ്പു​ഴ: കൈ​പ്പു​ഴ മൃ​ഗാ​ശു​പ​ത്രി ജം​ഗ്ഷ​നി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് വി​ൽ​പ്പ​ന ത​കൃ​തി​യാ​യി. രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലു​മാ​ണു ക​ഞ്ചാ​വ് ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​യാ​ണു ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്നു പ​റ​യു​ന്നു. ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ് ബൈ​ക്കി​ൽ ഇ​വി​ടെ​യെ​ത്തി ക​ഞ്ചാ​വ് വാ​ങ്ങി പോ​കു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​യാ​യ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വ്യ​ക്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യെ​ന്നു പ​റ​യു​ന്നു. കു​മ​ളി, സേ​ലം, തേ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് ചെ​റു​പൊ​തി​ക​ളാ​ക്കി​യാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. ക​ഞ്ചാ​വ് വ​ലി​ച്ച​തി​നു​ശേ​ഷം പ്ര​ദേ​ശ​വാ​സി​ക​ളെ അ​സ​ഭ്യം പ​റ​യു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.

ഇ​തി​നെ​തി​രെ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ക​ഞ്ചാ​വ് തേ​ടി ഇ​വി​ടെ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും യു​വാ​ക്ക​ൾ ബൈ​ക്കി​ൽ എ​ത്താ​റു​ണ്ട്. സ്ഥ​ല​ത്തെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​വ​രു​മു​ണ്ട്.

ഒ​രു ഗു​ണ്ടാ​നേ​താ​വാ​ണ് ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന​തെ​ന്നു പ​റ​യു​ന്നു. ക​ഞ്ചാ​വ് വി​ൽ​പ്പ​ന ത​കൃ​തി​യാ​യ​തോ​ടെ പ്ര​ദേ​ശ​ത്തു​കൂ​ടി സ​ഞ്ച​രി​ക്കു​വാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts