മേഞ്ഞുനടന്ന പ​ശു​വി​നെ സാമൂഹ്യവിരുദ്ധർ വെട്ടി പരിക്കേൽപ്പിച്ചു; പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ഉടമ

കു​ള​ത്തൂ​പ്പു​ഴ: എ​ണ്ണ​പ്പ​ന​തോ​ട്ട​ത്തി​ൽ മേ​യാ​ൻ അ​ഴി​ച്ച് വി​ട്ടി​രു​ന്ന ക​റ​വ പ​ശു​വിൻെ​റ കാ​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​രോ വെ​ട്ടി മാ​ര​ക​മാ​യ് മു​റി​വേ​ൽ​പ്പി​ച്ചു. കു​ള​ത്തൂ​പ്പു​ഴ ഡാ​ലി ക​ണ്ട​ൻ​ചി​റ കൊ​ല്ല​റ​കു​ഴി​യി​ൽ വീ​ട്ടി​ൽ അ​നി​യ​ൻ എ​ന്നു​വി​ളി​ക്കു​ന്ന കെ.​എ​സ് .കു​ര്യ​ൻെ​റ പ​ശു​ക്ക​ളി​ലൊ​ന്നി​നെ​യാ​ണ് കാ​ലി​ന് മു​റി​വേ​റ്റ് അ​വ​ശ​നി​ല​യി​ൽ ക​ണ്ട​ൻ​ചി​റ ഒാ​യി​ൽ​പാം എ​സ്റ്റേ​റ്റി​നു​ള​ളി​ൽ ക​ണ്ടെ​ത്തി​യ​ത്.

തീ​റ്റ​തേ​ടി പോ​യ ക​ന്നു​കാ​ലി​ക​ളി​ലൊ​ന്ന് രാ​ത്രി​യാ​യി​ട്ടും മ​ട​ങ്ങി എ​ത്താ​ത്തതിനെതു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​റി​വേ​റ്റ് ര​ക്തം വാ​ർ​ന്ന് എ​ഴു​നേ​ൽ​ക്കാ​നാ​വാ​തെ കി​ട​ന്നി​രു​ന്ന പ​ശു​വി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പി​ക്ക​പ്പ് വാ​ൻ വ​രു​ത്തി ഇ​തി​നെ എ​ടു​ത്തു​ക​യ​റ്റി തൊ​ഴു​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പി​ൻ കാ​ലി​ൻെ​റ മു​ട്ടി​ന് താ​ഴെ ‌ഞ​ര​മ്പു​ക​ൾ അ​റ്റ നി​ല​യി​ലാ​ണ്.

മൂ​ർ​ച്ച​യേ​റി​യ ഏ​തോ ആ​യു​ധം കൊ​ണ്ട് വെ​ട്ടി​യാ​താ​കാ​മെ​ന്നാണ് കു​ള​ത്തൂ​പ്പു​ഴ വെ​റ്റി​ന​റി വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ണ്ണ​പ്പ​ന​യു​ടെ ഒാ​ല അ​ന​ധി​കൃ​ത​മാ​യ് ശേ​ഖ​ര​ിച്ച് ചൂ​ല് നി​ർ​മ്മി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​രാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ഉ​ട​മ പ​റ​യു​ന്ന​ത് .കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു അ​ന്വേഷ​ണ​വും ഉ​ണ്ടാ​യി​ട്ടില്ലെന്നും അ​വ​ർ പ​റ​യു​ന്നു.

Related posts